---
title: "#cpi | ബഹുജന കൂട്ടായ്മ ; ഇടതുപക്ഷമതേതര പ്രസ്ഥാനങ്ങളിൽ ഭിന്നിപ്പുണ്ടാക്കുന്നവരെ തിരിച്ചറിയണം - സി.പി.ഐ"
english_title: "#massassociation #Dividers #non-left #movements #identified # CPI"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/144596/massassociation-dividers-non-left-movements-identified-cpi-new"
published_at: "2023-09-07T19:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f9dbcac8fba_cpi_1.jpg"
keywords: []
---

# #cpi | ബഹുജന കൂട്ടായ്മ ; ഇടതുപക്ഷമതേതര പ്രസ്ഥാനങ്ങളിൽ ഭിന്നിപ്പുണ്ടാക്കുന്നവരെ തിരിച്ചറിയണം - സി.പി.ഐ

> **Lead Summary:** **എടച്ചേരി**:[ ]**[ ** ഇന്ത്യാ രാജ്യമാകെ വർഗീയ പ്രതിലോമ ശക്തികൾ ജനങ്ങളെ ഭിന്നിപ്പിച്ചുകൊണ്ട് തങ്ങളുടെ വർഗീയ അജണ്ട നടപ്പിലാക്കി രാജ്യത്ത് വീണ്ടും അധികാരം ഉറപ്പിക്കാൻ ഉള്ള ശ്രമം നടത്തുമ്പോൾ അതിനെതിരെ ഒറ്റക്കെട്ടായി പോരാടേണ്ട ഇടത് ജനാധിപത്യമതേതര പ്രസ്ഥാനങ്ങളിൽ ഭിന്നിപ്പ് ഉണ്ടാക്കുന്നവരെ കരുതിയിരിക്കണം എന്ന് സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ആർ. ശശി പറഞ്ഞു.

## Article Content

**എടച്ചേരി**:[ ]**[ ** ഇന്ത്യാ രാജ്യമാകെ വർഗീയ പ്രതിലോമ ശക്തികൾ ജനങ്ങളെ ഭിന്നിപ്പിച്ചുകൊണ്ട് തങ്ങളുടെ വർഗീയ അജണ്ട നടപ്പിലാക്കി രാജ്യത്ത് വീണ്ടും അധികാരം ഉറപ്പിക്കാൻ ഉള്ള ശ്രമം നടത്തുമ്പോൾ അതിനെതിരെ ഒറ്റക്കെട്ടായി പോരാടേണ്ട ഇടത് ജനാധിപത്യമതേതര പ്രസ്ഥാനങ്ങളിൽ ഭിന്നിപ്പ് ഉണ്ടാക്കുന്നവരെ കരുതിയിരിക്കണം എന്ന് സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ആർ. ശശി പറഞ്ഞു.

രാഷ്ട്രീയ പ്രവർത്തന സ്വാതന്ത്ര്യത്തിന് സിപിഐ എടച്ചേരി ലോക്കൽ കമ്മിറ്റി എടച്ചേരിയിൽ സംഘടിപ്പിച്ച ബഹുജന കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൂട്ടായ്മയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ പി സുരേഷ് ബാബു, രജീന്ദ്രൻ കപ്പള്ളി,

സിപിഐ നാദാപുരം മണ്ഡലം സെക്രട്ടറി എം ടി ബാലൻ, സിപിഐ ജില്ലാ കമ്മിറ്റി അംഗം ശ്രീജിത്ത് മുടപ്പിലായി എന്നിവർ പ്രസംഗിച്ചു. സിപിഐ നാദാപുരം മണ്ഡലം സെക്രട്ടറിയേറ്റ് അംഗം സി സുരേന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സിപിഐ എടച്ചേരി ലോക്കൽ സെക്രട്ടറി വാച്ചാല്‍ ശ്രീധരൻ സ്വാഗതവും സി പിഐ മണ്ഡലം കമ്മിറ്റി അംഗം കെ പി സുരേന്ദ്രൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/144596/massassociation-dividers-non-left-movements-identified-cpi-new)