---
title: "#protest | പ്രതിഷേധ ജ്വാല; നാദാപുരത്ത് സി പി ഐ എം പ്രവർത്തകൾ വീടുകളിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു "
english_title: "#protest #Nadapuram #CPI(M) #activists #organized #homes"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/144673/protest-nadapuram-cpim-activists-organized-homes"
published_at: "2023-09-08T08:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fa94e2777c8_jwala.jpg"
keywords: []
---

# #protest | പ്രതിഷേധ ജ്വാല; നാദാപുരത്ത് സി പി ഐ എം പ്രവർത്തകൾ വീടുകളിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു 

> **Lead Summary:** **നാദാപുരം: [** സെപ്റ്റംബർ ഒൻപതിന് നടക്കുന്ന ബഹുജന ധർണ്ണയുടെ ഭാഗമായി നാദാപുരം നിയോജക മണ്ഡലത്തിലെ മുഴുവൻ ബൂത്തുകളിലെയും വീടുകളിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.

## Article Content

**നാദാപുരം: [** സെപ്റ്റംബർ ഒൻപതിന് നടക്കുന്ന ബഹുജന ധർണ്ണയുടെ ഭാഗമായി നാദാപുരം നിയോജക മണ്ഡലത്തിലെ മുഴുവൻ ബൂത്തുകളിലെയും വീടുകളിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.

കേന്ദ്രം കേരളത്തോട് കാണിക്കുന്ന സാമ്പത്തിക ഉപരോധത്തിനും തൊഴിലില്ലായ്മയ്ക്കും വിലക്കയറ്റത്തിനുമെതിരെ നടക്കുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായാണ് സി പി ഐ എം നാദാപുരത്ത് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചത്. സെപ്റ്റംബർ എട്ടിന് മുഴുവൻ ബൂത്തുകളിലും പന്തം കൊളുത്തി പ്രകടനവും നടക്കും.

സെപ്റ്റംബർ ഒൻപത് ശനിയാഴ്ച വൈകുന്നേരം നാല് മണിമുതൽ ഏഴുമണി വരെ നാദാപുരം ടൗണിൽ ബഹുജന ധർണ്ണ സംഘടിപ്പിക്കും. പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ധർണ്ണ ഉദ്‌ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/144673/protest-nadapuram-cpim-activists-organized-homes)