---
title: "#JCI | വിവിധ ജനോപകാര പദ്ധതികളുമായി ജെ സി ഐ വാരമാഘോഷിക്കുന്നു "
english_title: "#JCI #celebrating #week  #various #philanthropicschemes"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/144861/jci-celebrating-week-various-philanthropicschemes"
published_at: "2023-09-08T22:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fb5a6777f85_jci.jpg"
keywords: []
---

# #JCI | വിവിധ ജനോപകാര പദ്ധതികളുമായി ജെ സി ഐ വാരമാഘോഷിക്കുന്നു 

> **Lead Summary:** **നാദാപുരം: [** ജെസിഐ ഇന്ത്യയുടെ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി സെപ്റ്റംബർ ഒൻപത് മുതൽ പതിനാറു വരെ സമൂഹത്തിന്റെ വിവിധ തലങ്ങളിൽ പദ്ധതികൾ നടപ്പിലാക്കി ജെ സി ഐ വാരം ആചരിക്കുന്നു. നിരവധി പദ്ധതികളാണ് ജെ സി ഐ നാദാപുരം ആവിർഭാവനം ചെയ്തിട്ടുള്ളത്.

## Article Content

**നാദാപുരം: [** ജെസിഐ ഇന്ത്യയുടെ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി സെപ്റ്റംബർ ഒൻപത് മുതൽ പതിനാറു വരെ സമൂഹത്തിന്റെ വിവിധ തലങ്ങളിൽ പദ്ധതികൾ നടപ്പിലാക്കി ജെ സി ഐ വാരം ആചരിക്കുന്നു. നിരവധി പദ്ധതികളാണ് ജെ സി ഐ നാദാപുരം ആവിർഭാവനം ചെയ്തിട്ടുള്ളത്.

കായക്കൊടി കെ പി ഇ എസ് ഹയർ സെക്കന്ററി സ്കൂളിലെ എൻ എസ് എസ് വിദ്യാർത്ഥികൾക്ക് ജീവൻ-രക്ഷ നൈപുണ്യം, രക്തദാന ക്യാമ്പ്, വെള്ളം ശുദ്ധീകരണ പദ്ധതി, എം ഇ ടി കോളേജിലെ എൻ എസ് എസ് വിദ്യാർത്ഥികളും പുളിക്കൂല്‍ തോട് സംരക്ഷണ സമിതിയുമായി ചേർന്ന് തോട് ശുചീകരണം, നാദാപുരം പോലീസ് സ്റ്റേഷനിൽ പാർകോലൈറ്റ്‌സുമായി സഹകരിച്ച് രണ്ട് സിമന്റ് ബെഞ്ചുകളും ഗാർഡനും സ്ഥാപിക്കുക, ട്രാഫിക് നിയമങ്ങളെക്കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധം ഉണ്ടാക്കുക, നാദാപുരം ഓർഫനേജിലെ നിവാസികൾക്ക് അന്നദാനം, സംരംഭകർക്ക് പരിശീലനവും പരസ്പരം കൈത്താങ്ങാവുന്ന ബി 2 ബി യും അവസരങ്ങളും നൽകുന്ന പദ്ധതിയുൾപ്പെടുത്തി ബിസിനെസ്സ് കോൺക്ലേവ്, അംഗങ്ങളുടെ മാതാപിതാക്കളെ ആദരിക്കൽ, മുതിർന്ന അംഗങ്ങളെ ആദരിക്കൽ, നാദാപുരത്ത് ബൈക്ക് റാലി എന്നിവയാണ് നടപ്പിലാക്കുന്ന പദ്ധതികൾ.

ബൈക്ക് റാലിയോടെ ജെ സി ഐ വാരാഘോഷത്തിന്റെ സമാപനം നടക്കും. പരിപാടികൾക്ക് നേതൃത്വം നൽകാൻ നജീബ് നൂർമഹൽ പ്രൊജക്റ്റ് ഡയറക്ടറായും നിയാസ് യൂസഫ്, അബ്ദുൽ അസീസ് എ.കെ, ശംസുദ്ധീൻ ഇല്ലത്ത്, പ്രസീത കെ, ശോഭ അശോകൻ, വൈശാഖ് എൻപി, ഷൗക്കത്തലി സിപി, അബ്ദുൽ ലത്തീഫ് എരഞ്ഞോളി, വൈശാഖ് എൻപി, അജീഷ് ബാലകൃഷ്‌ണൻ, നുസൈബത്ത് നിസാർ എന്നിവർ പ്രോഗ്രാം ഡയറക്ടർമാരായും സംഘാടക സമിതി രൂപീകരിച്ചു.

ഗവേർണിംഗ് ബോഡി യോഗത്തിൽ ജെ സി ഐ നാദാപുരം പ്രസിഡന്റ് ഷൗക്കത്ത് അലി എരോത്ത് അധ്യക്ഷനായി. സെക്രട്ടറി രാഘുനാഥൻ കെപി സ്വാഗതവും മൻസൂർ സി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/144861/jci-celebrating-week-various-philanthropicschemes)