---
title: "#studyplan  |  പഠന പദ്ധതി; ഫ്രഞ്ച്, ജർമൻ ഭാഷാ പഠനവുമായി പേരോട് ഹൈസ്കൂൾ പഠന പദ്ധതിക്ക് തുടക്കമായി "
english_title: "#study plan #perodeHighSchool #studyprogram #started #French #German #language #studies"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/145044/study-plan-perodehighschool-studyprogram-started-french-german-language-studies"
published_at: "2023-09-09T17:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fc5a2b64b73_studyplan.jpg"
keywords: []
---

# #studyplan  |  പഠന പദ്ധതി; ഫ്രഞ്ച്, ജർമൻ ഭാഷാ പഠനവുമായി പേരോട് ഹൈസ്കൂൾ പഠന പദ്ധതിക്ക് തുടക്കമായി 

> **Lead Summary:** **നാദാപുരം:**** [(] **പേരോട് എം.ഐ.എം. ഹയർ സെക്കണ്ടറി സ്കൂളിൽ ഈ അധ്യയന വർഷം മാനേജ്മെൻ്റ് കമ്മിറ്റിയുടെ സാമ്പത്തിക പിന്തുണയോടെ ആരംഭിച്ച ഫ്രഞ്ച്, ജർമൻ, സ്പോക്കൺ ഇംഗ്ലീഷ് പഠന പദ്ധതി രൂപികരിച്ചു . പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം പുതുശ്ശേരി നിയമസഭയിലെ മാഹി എം.എൽ.എ. രമേശൻ പറമ്പത്ത് നിർവ്വഹിച്ചു.

## Article Content

**നാദാപുരം:**** [(] **പേരോട് എം.ഐ.എം. ഹയർ സെക്കണ്ടറി സ്കൂളിൽ ഈ അധ്യയന വർഷം മാനേജ്മെൻ്റ് കമ്മിറ്റിയുടെ സാമ്പത്തിക പിന്തുണയോടെ ആരംഭിച്ച ഫ്രഞ്ച്, ജർമൻ, സ്പോക്കൺ ഇംഗ്ലീഷ് പഠന പദ്ധതി രൂപികരിച്ചു . പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം പുതുശ്ശേരി നിയമസഭയിലെ മാഹി എം.എൽ.എ. രമേശൻ പറമ്പത്ത് നിർവ്വഹിച്ചു.

വിദേശ ഭാഷാ പഠനം അറിവുകളുടെയും അവസരങ്ങളുടെയും പുത്തൻ ലോകത്തേക്ക് വിദ്യാർത്ഥികളെ നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു . അതുപോലെ അൽപസമയം എം.എൽ.എ ഫ്രഞ്ചിൽ സംസാരിച്ചത് സദസ്സിന് കൗതുകമായി. ഓൺലൈൻ ആയും ഓഫ് ലൈൻ ആയും നടത്തുന്ന ക്ലാസുകളിൽ എട്ട്, ഒൻപത് ക്ലാസുകളിലെ നൂറ്റി അൻപതോളം വിദ്യാർത്ഥികൾ പങ്കെടുക്കുന്നുണ്ട്.

ചടങ്ങിൽ മാനേജർ പി.ബി. കുഞ്ഞമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. പാനൂർ മുനിസിപ്പാലിറ്റി അംഗം ബഷീർ ആവോലം, ഹെഡ്മാസ്റ്റർ കെ.അബ്ദുൽ ജലീൽ, പി.ടി.എ വൈസ് പ്രസിഡണ്ട് അഡ്വ.പ്രസാദ്, പ്രിൻസിപ്പൽ നസീർ, ലാൻസ്റ്റിറ്റ്യൂട്ട് പ്രതിനിധി ഷാഹിദ് ജമാൽ, മൂസ മാസ്റ്റർ, സാലിക് കുമ്മങ്കോട്, എന്നിവർ സംസാരിച്ചു. ചടങ്ങിൽ ബംഗ്ലത്ത് മുഹമ്മദ് സ്വാഗതവും പദ്ധതി കൊ ഓർഡിനേറ്റർ സി.ടി.ഹാരിസ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/145044/study-plan-perodehighschool-studyprogram-started-french-german-language-studies)