---
title: "#camp | ആരോഗ്യ പരിശോധന മെഗാ ക്യാമ്പ് സംഘടിപ്പിച്ചു "
english_title: "#health #check-up #camp #organized"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/145060/health-checkup-camp-organized"
published_at: "2023-09-09T18:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fc6ecbbb6be_camp.jpg"
keywords: []
---

# #camp | ആരോഗ്യ പരിശോധന മെഗാ ക്യാമ്പ് സംഘടിപ്പിച്ചു 

> **Lead Summary:** **നാദാപുരം:[ ** നാദാപുരം ഗ്രാമ പഞ്ചായത്തിന്റെയും നാദാപുരം താലൂക്ക് ആശുപത്രിയുടെയും കുറ്റിപ്രം ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെയും സഹകരണത്തോടെ ആരോഗ്യ പരിശോധന മെഗാ ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

**നാദാപുരം:[ ** നാദാപുരം ഗ്രാമ പഞ്ചായത്തിന്റെയും നാദാപുരം താലൂക്ക് ആശുപത്രിയുടെയും കുറ്റിപ്രം ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെയും സഹകരണത്തോടെ ആരോഗ്യ പരിശോധന മെഗാ ക്യാമ്പ് സംഘടിപ്പിച്ചു.

കല്ലാച്ചി ഗവ: യു പി സ്കൂളിൽ നടന്ന ക്യാമ്പ് ഗ്രാമ പഞ്ചായത്ത്‌ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം സി സുബൈർ ഉദ്ഘാടനം ചെയ്തു. പ്രഷർ, ഷുഗർ, ഹീമോഗ്ലോബിൻ എന്നിവയ്ക്ക് പുറമെ, നേത്ര പരിശോധനയും ഇതൊടാനുബന്ധിച്ച് നടന്നു. ഇരുന്നൂറോളം പേര് ക്യാമ്പിൽ പങ്കെടുത്തു.

ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അഖില മര്യാട്ട്, ഗ്രാമ പഞ്ചായത്ത്‌ മെമ്പർ എ ദിലീപ് കുമാർ എന്നിവർ ക്യാമ്പ് സന്ദർശിച്ചു. ജെ പി എച്ച് എൻ അനിൽ കുമാരി, എം എൽ എസ് പി മാരായ ആതിര ഷൈമ, ആർ ബി എസ് കെ ഫാത്തിമ ഹുസൈജ, ഒപ്റ്റോമെട്രിസ്‌റ്റ് സുബിൻ, ആശാവർക്കർമാരായ റെജി, ചന്ദ്രി, ഉഷ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/145060/health-checkup-camp-organized)