---
title: "#muslimleague  | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മെയിന്റനൻസ് ഗ്രാന്റ് വെട്ടിക്കുറക്കരുത് - മുസ്ലിം ലീഗ്"
english_title: "#Donot #cut #maintenance #grant #localbodies #Muslim League"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/145074/donot-cut-maintenance-grant-localbodies-muslim-league"
published_at: "2023-09-09T19:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fc7c1279615_muslimleague.jpg"
keywords: []
---

# #muslimleague  | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മെയിന്റനൻസ് ഗ്രാന്റ് വെട്ടിക്കുറക്കരുത് - മുസ്ലിം ലീഗ്

> **Lead Summary:** **നാദാപുരം :[ **തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മെയിന്റനൻസ് ഗ്രാന്റ് വെട്ടിക്കുറക്കാനുള്ള സംസ്ഥാന സർക്കാറിന്റെ നീക്കം ഉപേക്ഷിക്കണമെന്ന് മുസ്ലിം ലീഗ് വടകര താലൂക്ക് ജനപ്രതിനിധി സംഗമം ആവശ്യപ്പെട്ടു . നാദാപുരം എം വൈ എം ഓഡിറ്റോറിയത്തിൽ നടന്ന മേഖല സംഗമം ജില്ലാ ലീഗ് പ്രസിഡന്റ് എംഎ റസാഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം :[ **തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മെയിന്റനൻസ് ഗ്രാന്റ് വെട്ടിക്കുറക്കാനുള്ള സംസ്ഥാന സർക്കാറിന്റെ നീക്കം ഉപേക്ഷിക്കണമെന്ന് മുസ്ലിം ലീഗ് വടകര താലൂക്ക് ജനപ്രതിനിധി സംഗമം ആവശ്യപ്പെട്ടു . നാദാപുരം എം വൈ എം ഓഡിറ്റോറിയത്തിൽ നടന്ന മേഖല സംഗമം ജില്ലാ ലീഗ് പ്രസിഡന്റ് എംഎ റസാഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ജനങ്ങൾക്ക് തദ്ദേശ സ്ഥാപനങ്ങളോടുള്ള വിശ്വാസ്യത തകർക്കുന്ന സമീപനമാണ് സർക്കാരിന്റെ ഭാഗത്തു നിന്ന് നിരന്തരമുണ്ടായിക്കൊണ്ടിരിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങൾ പദ്ധതി ഫണ്ട് വകയിരുത്തുകയും എസ്റ്റിമേറ്റുകൾ തയ്യാറാക്കി ടെണ്ടർ നടപടികളും മറ്റും പൂർത്തിയാക്കുന്ന സമയത്ത് ഫണ്ട് വെട്ടിക്കുറക്കുന്നത് വികസന രംഗത്ത് വലിയ പ്രയാസങ്ങളുണ്ടാക്കുന്നതാണ് ജില്ലാ സമിതി ചെയർമാൻ എ പി മജീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു .

ജില്ലാ ജനറൽ സെക്രട്ടറി ടി ടി ഇസ്മായിൽ മുഖ്യ പ്രഭാഷണം നടത്തി . മുസ്തഫ ചെണ്ടയാട് , പി കെ ശറഫുദ്ധീൻ എന്നിവർ ക്ലാസ്സെടുത്തു .നാദാപുരം , കുറ്റ്യാടി,വടകര മണ്ഡലങ്ങളിലെ ഗ്രാമ,ബ്ലോക്ക് ,ജില്ലാ പഞ്ചായത്ത് ,വടകര മുനിസിപ്പാലിറ്റി എന്നീ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളാണ് സംഗമത്തിൽ പങ്കെടുത്തത് .

സൂപ്പി നരിക്കാട്ടേരി , അഹമ്മദ് പുന്നക്കൽ , എസ്‌ പി കുഞ്ഞമ്മദ് , ഒ കെ കുഞ്ഞബ്ദുള്ള , വി പി ഇബ്രാഹിംകുട്ടി ,മുഹമ്മദ് ബംഗ്ലത്ത് ,നൊച്ചാട് കുഞ്ഞബ്ദുള്ള , വി വി മുഹമ്മദലി , എ ആമിന ടീച്ചർ , എൻ കെ മൂസ മാസ്റ്റർ , വി കെ അസീസ് മാസ്റ്റർ ,നിസാർ എടത്തിൽ എന്നിവർ സംസാരിച്ചു . ഡിജിറ്റൽ എഡ്യൂക്കേഷൻ പദ്ധതിയുടെ ഭാഗമായി ശ്രീനഗറിൽ നടന്ന ദേശീയ സെമിനാറിൽ പങ്കെടുത്ത നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലിയെ ചടങ്ങിൽ ആദരിച്ചു .വടകര താലൂക്ക് മേഖല ചെയർമാൻ എം കെ റഫീഖ് സ്വാഗതവും കൺവീനർ സി കെ നാസർ നന്ദിയും പറഞ്ഞു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/145074/donot-cut-maintenance-grant-localbodies-muslim-league)