---
title: "#kseb |കല്ലാച്ചിയിലെ ഇലക്ട്രിസിറ്റി ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റുന്നു"
english_title: "#KeralaStateElectricityBoardLimited #Shifting #operations #new #building #kallachi "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/145090/keralastateelectricityboardlimited-shifting-operations-new-building-kallachi-new"
published_at: "2023-09-09T20:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fc8c0e95762_kseb.jpg"
keywords: []
---

# #kseb |കല്ലാച്ചിയിലെ ഇലക്ട്രിസിറ്റി ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റുന്നു

> **Lead Summary:** **നാദാപുരം :[ **കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് നാദാപുരം സബ്ഡിവിഷൻ, സെക്ഷൻ ഓഫീസുകൾ പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റുന്നു .

## Article Content

**നാദാപുരം :[ **കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് നാദാപുരം സബ്ഡിവിഷൻ, സെക്ഷൻ ഓഫീസുകൾ പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റുന്നു .

2023 സെപ്തംബർ 11 തിങ്കളാഴ്ച രാവിലെ 11 മണി മുതൽ കല്ലാച്ചി കോർട്ട് റോഡിലെ മാസ്റ്റേഴ്സ് കോളേജിന് സമീപത്തുനിന്നും, കല്ലാച്ചി കോർട്ട് റോഡിലെ മുത്തപ്പൻ ക്ഷേത്രത്തിനടുത്തുള്ള കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റുന്നു . പുതിയ കെട്ടിടത്തിന്റെ ഓഫീസുകളുടെ പ്രവർത്തന ഉദ്ഘാടനം ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ അമ്മിണി.കെ.കെ നിർവഹിക്കും .

വൈദ്യുതി ലൈൻ സർവ്വീസ് വയർ പൊട്ടി കിടക്കുന്നതോ താഴ്ന്നു കിടക്കുന്നതോ കണ്ടാൽ ഓഫീസിലോ 1912 അല്ലെങ്കിൽ 9496010101 എന്ന സുരക്ഷാ എമർജൻസി നമ്പറിലോ വിളിച്ചറിയിക്കണമെന്ന് അധികാരികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/145090/keralastateelectricityboardlimited-shifting-operations-new-building-kallachi-new)