---
title: "#CPIM | സി പി ഐ എം നാദാപുരത്ത് ബഹുജന ധർണ്ണ സംഘടിപ്പിച്ചു "
english_title: "#CPIM #nadapuram #massdhrana "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/145106/cpim-nadapuram-massdhrana"
published_at: "2023-09-09T22:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fca24327a43_dharna.jpg"
keywords: []
---

# #CPIM | സി പി ഐ എം നാദാപുരത്ത് ബഹുജന ധർണ്ണ സംഘടിപ്പിച്ചു 

> **Lead Summary:** **നാദാപുരം: [** കേന്ദ്രം കേരളത്തോട് കാണിക്കുന്ന സാമ്പത്തിക ഉപരോധത്തിനും തൊഴിലില്ലായ്മയ്ക്കും വിലക്കയറ്റത്തിനുമെതിരെ നാദാപുരത്ത് ബഹുജന ധർണ്ണ സംഘടിപ്പിച്ചു.

## Article Content

**നാദാപുരം: [** കേന്ദ്രം കേരളത്തോട് കാണിക്കുന്ന സാമ്പത്തിക ഉപരോധത്തിനും തൊഴിലില്ലായ്മയ്ക്കും വിലക്കയറ്റത്തിനുമെതിരെ നാദാപുരത്ത് ബഹുജന ധർണ്ണ സംഘടിപ്പിച്ചു.

വി പി കുഞ്ഞികൃഷ്ണൻ സ്വാഗതം പറഞ്ഞു. വി പി ചാത്തു അധ്യക്ഷത വഹിച്ച പരിപാടി പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്  ഉദ്‌ഘാടനം ചെയ്തു.  പരിപാടിയിൽ  സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്റർ, സി പി എം സംസ്ഥാന കമ്മിറ്റി അംഗം കെ കെ ലതിക, ജില്ലാ കമ്മിറ്റി അംഗം റഷീദ് കുണ്ടുതോട്, സി എച്ച് മോഹനൻ, കെ കെ സുരേഷ്, തുടങ്ങിയവരും സംസാരിച്ചു.

ബഹുജന ധർണ്ണയുടെ മുന്നോടിയായി സെപ്റ്റംബർ ഏഴിന് നാദാപുരം മണ്ഡലത്തിലെ വീടുകളിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/145106/cpim-nadapuram-massdhrana)