---
title: "#Logorelease | കെ പി കുഞ്ഞിരാമൻ രക്തസാക്ഷി ദിനാചരണം; ലോഗോ പ്രകാശനം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു"
english_title: "#kpkunjiraman  #Logorelease #muhammadriyas "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/145193/kpkunjiraman-martyrsday-logorelease-muhammadriyas"
published_at: "2023-09-10T12:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fd6819007da_logo.jpg"
keywords: []
---

# #Logorelease | കെ പി കുഞ്ഞിരാമൻ രക്തസാക്ഷി ദിനാചരണം; ലോഗോ പ്രകാശനം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു

> **Lead Summary:** ** നാദാപുരം: [** കെ പി കുഞ്ഞിരാമൻ അൻപതാം വാർഷിക രക്തസാക്ഷി ദിനാചരണം ലോഗോ പ്രകാശനം ചെയ്തു. പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസാണ് ലോഗോ പ്രകാശനം ചെയ്തത്.

## Article Content

** നാദാപുരം: [** കെ പി കുഞ്ഞിരാമൻ അൻപതാം വാർഷിക രക്തസാക്ഷി ദിനാചരണം ലോഗോ പ്രകാശനം ചെയ്തു. പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസാണ് ലോഗോ പ്രകാശനം ചെയ്തത്.

കേന്ദ്രം കേരളത്തോട് കാണിക്കുന്ന സാമ്പത്തിക ഉപരോധത്തിനും തൊഴിലില്ലായ്മയ്ക്കും വിലക്കയറ്റത്തിനുമെതിരെ നാദാപുരത്ത് സംഘടിപ്പിച്ച ബഹുജന ധർണ്ണയിൽ വെച്ചാണ്‌ ലോഗോ പ്രകാശനവും ഉണ്ടായത്.

വി പി കുഞ്ഞികൃഷ്ണൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ വി പി ചാത്തു അധ്യക്ഷത വഹിച്ചു. പരിപാടിയിൽ സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്റർ, സി പി എം സംസ്ഥാന കമ്മിറ്റി അംഗം കെ കെ ലതിക, ജില്ലാ കമ്മിറ്റി അംഗം റഷീദ് കുണ്ടുതോട്, സി എച്ച് മോഹനൻ, കെ കെ സുരേഷ്, തുടങ്ങിയവരും സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/145193/kpkunjiraman-martyrsday-logorelease-muhammadriyas)