---
title: "#felicitates | എം വേണുഗോപാലക്കുറുപ്പിനെ സോഷ്യലിസ്റ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് സീനിയർ സെന്റർ ആദരിച്ചു"
english_title: "#Socialist #Employees  #Teachers #Senior #Center #felicitates #MVenugopalakurup"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/145206/socialist-employees-teachers-senior-center-felicitates-mvenugopalakurup"
published_at: "2023-09-10T13:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fd7ac680827_iringannur.jpg"
keywords: []
---

# #felicitates | എം വേണുഗോപാലക്കുറുപ്പിനെ സോഷ്യലിസ്റ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് സീനിയർ സെന്റർ ആദരിച്ചു

> **Lead Summary:** ** ഇരിങ്ങണ്ണൂർ: [** പ്രമുഖ സോഷ്യലിസ്റ്റും ജനതാദൾ സംസ്ഥാന കമ്മറ്റിയംഗവും കേരള സ്റ്റേറ്റ് ടീച്ചേർസ് സെന്റർ മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന എം വേണുഗോപാലക്കുറുപ്പിനെ സോഷ്യലിസ്റ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് സീനിയർ സെന്റർ ആദരിച്ചു.

## Article Content

** ഇരിങ്ങണ്ണൂർ: [** പ്രമുഖ സോഷ്യലിസ്റ്റും ജനതാദൾ സംസ്ഥാന കമ്മറ്റിയംഗവും കേരള സ്റ്റേറ്റ് ടീച്ചേർസ് സെന്റർ മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന എം വേണുഗോപാലക്കുറുപ്പിനെ സോഷ്യലിസ്റ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് സീനിയർ സെന്റർ ആദരിച്ചു.

ഇരിങ്ങണ്ണൂരിൽ വെച്ച് നടന്ന അനുമോദന യോഗത്തിൽ കെ.എസ്.ടി.സി മുൻ സംസ്ഥാന പ്രസിഡന്റ് ടി.പി അനന്ദൻ മാസ്റ്റർ ഉപഹാര സമർപ്പണം നടത്തി. ടീച്ചേർസ് സെന്റർ മുൻ സംസ്ഥാന പ്രസിഡണ്ട് കെ. ദാമു മാസ്റ്റർ പൊന്നാടയണിയിച്ചു.

സംഘാടക സമിതി ചെയർമാൻ പി.എം നാണു അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.എസ് ടി സി മുൻ ജില്ലാ പ്രസിഡന്റ് കണ്ടോത്ത് നാരായണൻ, മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ആർ.പി വിനോദ് കുമാർ, മുൻ സംസ്ഥാന പ്രസിഡന്റ് എം.കെ കുഞ്ഞിരാമൻ, എടച്ചേരി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർ പേഴ്സൺ ശ്രീജ പാലപ്പറമ്പത്ത്, എൽ.ജെ.ഡി എടച്ചേരി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് വത്സരാജ് മണലാട്ട്, വാർഡ് പ്രസിഡന്റ് ഗംഗാധരൻ പാച്ചാക്കര, എം ബാൽ രാജ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/145206/socialist-employees-teachers-senior-center-felicitates-mvenugopalakurup)