---
title: "#volleyballtournament  | ഉപജില്ലാ വോളിബോൾ ടൂർണമെന്റ് ; ക്രസന്റ് സ്‌കൂൾ ജേതാക്കൾ"
english_title: "#Upazila #Volleyball #Tournament #CrescentSchoolWinners"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/145311/upazila-volleyball-tournament-crescentschoolwinners"
published_at: "2023-09-10T21:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fdee60684c3_tournament.jpg"
keywords: []
---

# #volleyballtournament  | ഉപജില്ലാ വോളിബോൾ ടൂർണമെന്റ് ; ക്രസന്റ് സ്‌കൂൾ ജേതാക്കൾ

> **Lead Summary:** **നാദാപുരം: [**ഉപജില്ലാ സ്‌കൂൾ വോളിബോൾ ടൂർണമെന്റിൽ സീനിയർ,സബ് ജൂനിയർ,ജൂനിയർ എന്നീ മൂന്ന് വിഭാഗത്തിലും വാണിമേൽ ക്രസന്റ് ഹയർസെക്കൻഡറി സ്‌കൂൾ ജേതാക്കളായി.

## Article Content

**നാദാപുരം: [**ഉപജില്ലാ സ്‌കൂൾ വോളിബോൾ ടൂർണമെന്റിൽ സീനിയർ,സബ് ജൂനിയർ,ജൂനിയർ എന്നീ മൂന്ന് വിഭാഗത്തിലും വാണിമേൽ ക്രസന്റ് ഹയർസെക്കൻഡറി സ്‌കൂൾ ജേതാക്കളായി.

സീനിയർ വിഭാഗത്തിൽ വെളളിയോട് ഗവ.ഹയർസെക്കൻഡറി സ്‌കൂളും സബ് ജൂനിയർ വിഭാഗത്തിൽ വളയം ഗവ.ഹയർസെക്കൻഡറി സ്‌കൂളും ജൂനിയർ വിഭാഗത്തിൽ വെളളിയോട് ഗവ.ഹയർസെക്കൻഡറി സ്‌കൂളും റണ്ണേഴ്‌സ് അപ്പായി.

നാദാപുരം ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന ടൂർണമെന്റ് നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലി ഉദ്ഘാടനം ചെയ്തു.പി.അലി ചടങ്ങിൽ അധ്യക്ഷനായി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/145311/upazila-volleyball-tournament-crescentschoolwinners)