---
title: "#memory | ഇനിയൊരു ഓർമ്മ ; കെ.ഗോപി മാസ്റ്റർക്ക് നാടിന്റെ വിട"
english_title: "#memory #Farewell #K.Gopi Master "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/145530/memory-farewell-kgopi-master"
published_at: "2023-09-11T19:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ff1e4af259e_gopalan_master_1.jpg"
keywords: []
---

# #memory | ഇനിയൊരു ഓർമ്മ ; കെ.ഗോപി മാസ്റ്റർക്ക് നാടിന്റെ വിട

> **Lead Summary:** **തൂണേരി : [ **സി.പി.ഐ എം തൂണേരിലോക്കൽ കമ്മറ്റി അംഗമായും, ഇടത് അദ്ധ്യാപക പ്രസ്ഥാനത്തിന്റെ നേതാവുമായ കെ.ഗോപി മാസ്റ്റർക്ക് നാടിന്റെ വിട. തൂണേരി ബ്ലോക്ക് പഞ്ചായത്ത് അംഗമായും പ്രവർത്തിച്ച ഗോപി ഇപ്പോൾ കണ്ണങ്കൈ ഈസ്റ്റ് ബ്രാഞ്ച് അംഗമാണ്. 1970 ൽ തൂണേരി ഇ.വി.യു .പി സ്കൂളിൽ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിക്കുകയും, 34 വർഷത്തെ അധ്യാപക ജീവിതത്തിനിടെയുള്ള പൊതുസേവനം നാടിന്റെ പ്രിയങ്കരനാക്കി.

## Article Content

**തൂണേരി : [ **സി.പി.ഐ എം തൂണേരിലോക്കൽ കമ്മറ്റി അംഗമായും, ഇടത് അദ്ധ്യാപക പ്രസ്ഥാനത്തിന്റെ നേതാവുമായ കെ.ഗോപി മാസ്റ്റർക്ക് നാടിന്റെ വിട. തൂണേരി ബ്ലോക്ക് പഞ്ചായത്ത് അംഗമായും പ്രവർത്തിച്ച ഗോപി ഇപ്പോൾ കണ്ണങ്കൈ ഈസ്റ്റ് ബ്രാഞ്ച് അംഗമാണ്. 1970 ൽ തൂണേരി ഇ.വി.യു .പി സ്കൂളിൽ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിക്കുകയും, 34 വർഷത്തെ അധ്യാപക ജീവിതത്തിനിടെയുള്ള പൊതുസേവനം നാടിന്റെ പ്രിയങ്കരനാക്കി.

1976 മുതൽ സിപിഐ എം അംഗമാ ഇദ്ദേഹം കർഷസംഘം നാദാപുരം ഏരിയ വൈസ് പ്രഡിന്റ്, കെ.എസ് ടി എ ഏരിയ വൈസ് പ്രസിഡന്റ് കെ.എസ് വൈ എഫ് താലൂക്ക് കമ്മറ്റി അംഗം ഡിവൈഎഫ്ഐ ബ്ലോക്ക് വൈസ്, എന്നീ നിലകളിൽ പ്രവർത്തിച്ചു. , അടിയന്തരാവസ്ഥ കാലത്ത് ഭീകര പോലീസ് മർദ്ദനം ഏറ്റുവാങ്ങി.

കൊല്ലം , ഓച്ചിറ, എസ് ആർവി സ്കൂളിലായിരുന്നു ഹൈസ്കൂൾ പഠനം ആറാൻ മുള, കോഴഞ്ചേരി, എൻ എസ് സ് ഹയർ സെക്കന്ററി വാഴക്കുന്ന്, വെച്ച് ടി.ടി സി കഴിഞ്ഞു  ഗണിത ശാസ്ത്ര അദ്ധ്യാപകൻ, കെ.എസ് ടി എ സമരവുമായി ബന്ധപ്പെട്ട് ജയിൽ വാസവും പോലീസ് മർദ്ധനം ഏറ്റുവാങ്ങി. മുടവന്തേരി ഈന്തിൻ കാട്ടിൽ പീടിക , കളത്തറ പട്ടാണി എന്നീവിടങ്ങളിൽ വാടകയ്ക്ക് തമാസിച്ചു , പിന്നീട് എടത്തൂണേരിയിൽ സ്ഥിര താമസം ,

ഭാര്യ: ശ്രീലത കൊങ്ങപ്പളി കൊല്ലം . സിപിഐ എം ജില്ലാ സെക്രട്ടറി പി. മോഹനൻ മാസ്റ്റർ , ഏരിയാ സെക്രട്ടറി പി.പി. ചാത്തു, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മോഹനൻ പാറക്കാവ് ശ്രീജിത്ത് മുടപ്പിലായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ഷാഹിന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. വനജ എന്നിവർ അനുശോചനം രേഖ പ്പെടുത്തി .

ഇന്ന് നടന്ന സർവ്വകക്ഷി അനുശോചന യോഗത്തിൽ നെല്ലിയേരി ബാലൻ അധ്യക്ഷനായി. പി.പി. ചാത്തു അശോകൻ തൂണേരി ബാലരാജൻ മാസ്റ്റർ അപ്പു മാസ്റ്റർ ടി.വി.ഗോപാലൻ മാസ്റ്റർ അരവിന്ദന്ദാക്ഷൻ സി.കെ. കെ.പി.സുധീഷ് മാസ്റ്റർ പി. കെ.സുകുമാരൻ എം.പി. അനിത കെ. ഹേമചന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. കനവത്ത് രവി സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/145530/memory-farewell-kgopi-master)