---
title: "#socialproject | വിജ്ഞാനാധിഷ്ടിത സമൂഹപദ്ധതി ; പിന്തുണയുമായി നാദാപുരം ഗ്രാമ പഞ്ചായത്ത്‌"
english_title: "#Knowledge #based #project #society #Nadapuramgrampanchayath #support"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/145535/knowledge-based-project-society-nadapuramgrampanchayath-support"
published_at: "2023-09-11T19:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ff21310bd70_social_project.jpg"
keywords: []
---

# #socialproject | വിജ്ഞാനാധിഷ്ടിത സമൂഹപദ്ധതി ; പിന്തുണയുമായി നാദാപുരം ഗ്രാമ പഞ്ചായത്ത്‌

> **Lead Summary:** **നാദാപുരം**: **[** 14 ാം പഞ്ചവത്സര പദ്ധതിയുടെ മുഖ്യ ലക്ഷ്യമായ വിജ്ഞാനാധിഷ്ടിത സമൂഹം എന്ന ലക്ഷ്യം നേടാനായി നാദാപുരം ഗ്രാമ പഞ്ചായത്ത്‌ നടപ്പാക്കുന്ന യോഗ്യതാ ഗ്രാമം പദ്ധതിയിലുൾപ്പെട്ട 56 പേർ തുല്യതാ പരീക്ഷക്കിരിക്കുന്നു.

## Article Content

**നാദാപുരം**: **[** 14 ാം പഞ്ചവത്സര പദ്ധതിയുടെ മുഖ്യ ലക്ഷ്യമായ വിജ്ഞാനാധിഷ്ടിത സമൂഹം എന്ന ലക്ഷ്യം നേടാനായി നാദാപുരം ഗ്രാമ പഞ്ചായത്ത്‌ നടപ്പാക്കുന്ന യോഗ്യതാ ഗ്രാമം പദ്ധതിയിലുൾപ്പെട്ട 56 പേർ തുല്യതാ പരീക്ഷക്കിരിക്കുന്നു.

സംസ്ഥാന സാക്ഷരതാ മിഷൻ നടത്തുന്ന പരീക്ഷക്ക്‌ വിവിധ വാർഡുകളിൽ നിന്നും തുല്യതാപരീഷക്ക്‌ തയ്യാറെടുക്കുന്നവർക്കാവശ്യമായ പഠനോപകരണം നൽകുന്നതും ക്ലാസിനുള്ള സൗകര്യമൊരുക്കുന്നതും ഗ്രാമ പഞ്ചായത്താണ്. പ്ലസ്‌ ടു വിന് 21 പേരും എസ്‌ എസ്‌ എൽ സി ക്ക് 56 പേരും ഈ പ്രാവശ്യം പരീക്ഷ എഴുതുന്നുണ്ട്‌.

156000 രൂപയാണ് പദ്ധതി വിഹിതമയി ഇതിന് ചെലവഴി‌ക്കുന്നത്‌. പരീക്ഷക്കിരിക്കുന്നതിൽ കൂടുതലും സ്ത്രീകളാണ് . ഇന്നു തുടങ്ങിയ പരീക്ഷ 20 ന് അവസാനിക്കും. ഒന്നാം ഭാഷ, ഹിന്ദി,ഇംഗ്ലീഷ്‌ രസതന്ത്രം,ഊർജ്ജ തന്ത്രം, ജീവശാസ്ത്രം,ഐ ടി, ഗണിത ശാസ്ത്രം, സോഷ്യൽ സയൻസ്‌ എന്നീ ഒൻപതു വിഷയങ്ങളാണ് പഠിക്കേണ്ടത്‌.

പരീകഹ സെന്ററിൽ വിജയാശംസകളുമായി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി വൈസ്‌ പ്രസിഡന്റ്‌ അഖില മര്യാട്ട്‌ സ്ഥിരം സമിതി അധ്യക്ഷന്മാരായ സി കെ നാസർ എം സി സുബൈർ മെമ്പർ അബ്ബാസ്‌ കണേക്കൽ പ്രേരക്‌ ഇ.പ്രവീൺ കുമാർ,കെ പി അശോകൻ മാസ്റ്റർ തുടങ്ങിയവർ പരീക്ഷ കേന്ദ്രത്തിലെത്തി

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/145535/knowledge-based-project-society-nadapuramgrampanchayath-support)