---
title: "#GuruSangam | ഗുരു സംഗമം; ഇരിങ്ങണ്ണൂർ എച്ച്.എസ്.എസ് ഗുരു സംഗമം സംഘടിപ്പിച്ചു"
english_title: "#GuruSangam #Organized #Iringannoor #HSS #GuruSangam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/145674/gurusangam-organized-iringannoor-hss-gurusangam"
published_at: "2023-09-12T12:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650009f7e9096_guru_.jpg"
keywords: []
---

# #GuruSangam | ഗുരു സംഗമം; ഇരിങ്ങണ്ണൂർ എച്ച്.എസ്.എസ് ഗുരു സംഗമം സംഘടിപ്പിച്ചു

> **Lead Summary:** **ഇരിങ്ങണ്ണൂർ: [ **ഇരിങ്ങണ്ണൂർ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും വിരമിച്ച അധ്യാപക- അനധ്യാപക കൂട്ടായ്മയായ 'ഗുരു' വിന്റെ പ്രഥമ ജനറൽ ബോഡി യോഗം എടച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും , പൂർവ അധ്യാപികയുമായ എൻ. പത്മിനി ഉദ്ഘാടനം ചെയ്തു. മുൻ പ്രിൻസിപ്പൽ പി.രാജ്കുമാർ അധ്യക്ഷത വഹിച്ചു.

## Article Content

**ഇരിങ്ങണ്ണൂർ: [ **ഇരിങ്ങണ്ണൂർ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും വിരമിച്ച അധ്യാപക- അനധ്യാപക കൂട്ടായ്മയായ 'ഗുരു' വിന്റെ പ്രഥമ ജനറൽ ബോഡി യോഗം എടച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും , പൂർവ അധ്യാപികയുമായ എൻ. പത്മിനി ഉദ്ഘാടനം ചെയ്തു. മുൻ പ്രിൻസിപ്പൽ പി.രാജ്കുമാർ അധ്യക്ഷത വഹിച്ചു.

യോഗത്തിൽ വി.പി. പ്രേമചന്രൻ സ്വാഗതവും പി.കെ ഭാഗ്യനാഥൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഗുരു ശ്രേഷ്ഠരായ എം. വേണുഗോപാലക്കുറുപ്പ്, പി.രാമൻ നമ്പ്യാർ, ചന്ദ്രശേഖരൻ കാക്കശ്ശേരി, കെ.ശ്രീധരൻ എന്നിവരെ ആദരിച്ചു.

ടി. വേണുഗോപാൽ ചടങ്ങിന് നന്ദി അറിയിച്ചു. ഭാരവാഹികളായി പി.രാജ് കുമാർ ( പ്രസിഡണ്ട്) വി.പി. പ്രേമചന്ദ്രൻ ( സെക്രട്ടറി) പി.ശ്രീനിവാസൻ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/145674/gurusangam-organized-iringannoor-hss-gurusangam)