---
title: "#waste  |  കടകളിലെ മാലിന്യം തെരുവിൽ ; തൂണേരിയിൽ സ്കൂൾ പരിസരത്ത് നിക്ഷേപിച്ച മാലിന്യം തിരികെ എടുപ്പിച്ചു"
english_title: "#Garbage #shops #street #Thuneri #garbage #deposited #school #premises #taken #back"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/145772/garbage-shops-street-thuneri-garbage-deposited-school-premises-taken-back-new"
published_at: "2023-09-12T16:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650048ad3df42_waste_1.jpg"
keywords: []
---

# #waste  |  കടകളിലെ മാലിന്യം തെരുവിൽ ; തൂണേരിയിൽ സ്കൂൾ പരിസരത്ത് നിക്ഷേപിച്ച മാലിന്യം തിരികെ എടുപ്പിച്ചു

> **Lead Summary:** **നാദാപുരം: [ **തൂണേരിയിൽ സ്കൂൾ പരിസരത്ത് മാലിന്യം നിക്ഷേപിച്ചു. ആരോഗ്യ പ്രവർത്തകർ തിരിച്ചെടുപ്പിച്ചു. തൂണേരി പഞ്ചായത്ത്‌ പത്താം വാർഡിലെ തൂണേരി വെസ്റ്റ് എൽ പി സ്കൂൾ പരിസരത്താണ് മാലിന്യം നിക്ഷേപിച്ചത്.

## Article Content

**നാദാപുരം: [ **തൂണേരിയിൽ സ്കൂൾ പരിസരത്ത് മാലിന്യം നിക്ഷേപിച്ചു. ആരോഗ്യ പ്രവർത്തകർ തിരിച്ചെടുപ്പിച്ചു. തൂണേരി പഞ്ചായത്ത്‌ പത്താം വാർഡിലെ തൂണേരി വെസ്റ്റ് എൽ പി സ്കൂൾ പരിസരത്താണ് മാലിന്യം നിക്ഷേപിച്ചത്.

പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ഷാഹിന ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ടി ജിമേഷ് മാസ്റ്റർ,വാർഡ് മെമ്പർ അജിത വി കെ തൂണേരി പഞ്ചായത്ത് ഹെൽത്ത്‌ ഇൻസ്‌പെക്ടർ ശ്രീദേവി,രാജേഷ് അസിസ്റ്റന്റ് സെക്രട്ടറി ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തിൽ തിരികെ എടുപ്പിക്കുകയും 

പിഴചുമത്തുകയും ചെയ്തു. നാദാപുരം എൽകെജി ടെക്സ്റ്റീൽസ്, വുഡ്‌ലൈറ്റ് ഫർണിച്ചർ തുടങ്ങിയ കടകളിൽ നിന്നുള്ള പ്ലാസ്റ്റിക് തുടങ്ങിയ മാലിന്യങ്ങളാണ് ഇവിടെ നിക്ഷേപിച്ചത്.

പത്താം വർഡിലെ ഹരിത കർമ സേന അംഗങ്ങളായ റീന കെ, സവിത എന്നിവർ നടത്തിയ പരിശോധനയിലാണ് മാലിന്യം നിക്ഷേപിച്ച സ്ഥാപനങ്ങളെ തിരിച്ചറിഞ്ഞത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/145772/garbage-shops-street-thuneri-garbage-deposited-school-premises-taken-back-new)