---
title: "#eknanu | ഇ കെ നാണുവിന്റെ കുടുംബത്തിന് കൈതാങ്ങ്; സർവ്വകക്ഷി കമ്മിറ്റി രൂപികരിച്ചു"
english_title: "#EKNanu #family #all-party #committee #formed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/145801/eknanu-family-all-party-committee-formed"
published_at: "2023-09-12T18:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650064ac5a882_e_k_nanu.jpg"
keywords: []
---

# #eknanu | ഇ കെ നാണുവിന്റെ കുടുംബത്തിന് കൈതാങ്ങ്; സർവ്വകക്ഷി കമ്മിറ്റി രൂപികരിച്ചു

> **Lead Summary:** **നാദാപുരം: [** അന്തരിച്ച സി പി ഐ എം പ്രവർത്തകൻ എടക്കണ്ടിയിൽ നാണുവിന്റെ ഭാര്യയും രണ്ട് പെൺകുട്ടികളുമടങ്ങിയ കുടുംബത്തെ സഹായിക്കാൻ നാട്ടുകാരുടെ നേതൃത്വത്തിൽ സർവ്വകക്ഷി കമ്മിറ്റി രൂപികരിച്ചു.

## Article Content

**നാദാപുരം: [** അന്തരിച്ച സി പി ഐ എം പ്രവർത്തകൻ എടക്കണ്ടിയിൽ നാണുവിന്റെ ഭാര്യയും രണ്ട് പെൺകുട്ടികളുമടങ്ങിയ കുടുംബത്തെ സഹായിക്കാൻ നാട്ടുകാരുടെ നേതൃത്വത്തിൽ സർവ്വകക്ഷി കമ്മിറ്റി രൂപികരിച്ചു.

കുമ്മംകോട് ഹെൽത്ത് സെന്ററിന് സമീപം ചേർന്ന യോഗത്തിൽ പഞ്ചായത്ത് അംഗം ആയിഷ അധ്യക്ഷയായി. കെ ടി കെ ബാലകൃഷ്ണൻ ചടങ്ങിന് സ്വാഗതം പറഞ്ഞു. കമ്മിറ്റി ഭാരവാഹികളായി ആയിഷ, കെ ടി കെ ബാലകൃഷ്ണൻ പി കെ ശിവദാസൻ എന്നിവരെ തിരഞ്ഞെടുത്തു.

പരിപാടിയിൽ സി എച്ച് മോഹനൻ, ടി ലീന, റോഷ്‌ന പിലാക്കാട്, വി കുമാരൻ, വിനോദൻ, സി ആർ ഗഫൂർ, കിഴക്കേടത്ത് പ്രേമൻ, സി എച്ച് ബാലകൃഷ്ണൻ, ശ്രീധരൻ, അയൂബ്, ടി കണാരൻ, എം കെ വിനീഷ്, പി കെ പ്രദീപൻ, പി ഷാജു, പി കെ ശിവദാസൻ എന്നിവരും സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/145801/eknanu-family-all-party-committee-formed)