---
title: "#nipah | നിപ ബാധിച്ചു മരിച്ച ഹാരിസിന്റെ മൃതദേഹം ഇന്ന് രാത്രി കടമേരിയിൽ കബറടക്കും"
english_title: "#nipah #harris #body #buried #katameri #tonight"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/145863/nipah-harris-body-buried-katameri-tonight"
published_at: "2023-09-12T23:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6500a43612257_haris.jpg"
keywords: []
---

# #nipah | നിപ ബാധിച്ചു മരിച്ച ഹാരിസിന്റെ മൃതദേഹം ഇന്ന് രാത്രി കടമേരിയിൽ കബറടക്കും

> **Lead Summary:** **നാദാപുരം **: **[** നിപ ബാധയെ തുടർന്ന് കഴിഞ്ഞ ദിവസം കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ മരണപ്പെട്ട ആയഞ്ചേരി മംഗലാട് സ്വദേശി മമ്പിളിക്കുനി ഹാരിസിന്റെ മൃതദേഹം ഇന്ന് രാത്രി പതിനൊന്നരയോടെ കടമേരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യും.

## Article Content

**നാദാപുരം **: **[** നിപ ബാധയെ തുടർന്ന് കഴിഞ്ഞ ദിവസം കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ മരണപ്പെട്ട ആയഞ്ചേരി മംഗലാട് സ്വദേശി മമ്പിളിക്കുനി ഹാരിസിന്റെ മൃതദേഹം ഇന്ന് രാത്രി പതിനൊന്നരയോടെ കടമേരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യും.

പനി പിടിപെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഹാരിസിന് രോഗം മൂർച്ഛിക്കുകയും മരണത്തിന് കീഴടങ്ങുകയായിരുന്നു. മരണ കാരണം കണ്ടെത്താനായി ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ നിപ ബാധയുണ്ടെന്ന് സംശയിച്ചത്.

തുടർന്ന് രക്ത സാമ്പിൾ എടുത്ത് പുനെ ലാബിലേക്ക് പരിശോധനയ്ക്ക് അയക്കുകയായിരുന്നു. ഇന്ന് രാത്രി 8:30 യോടെ പരിശോധന ഫലം പുറത്തുവന്നപ്പോൾ നിപ സ്ഥിരീകരിക്കുകയായിരുന്നു.

ആരോഗ്യവകുപ്പിൻ്റെ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മമ്പിളികുനി മൊയ്തീൻകുട്ടി ഹാജിയുടെ മകനായ ഹാരിസ്.

സജീവ മുസ്‌ലിംലീഗ് പ്രവർത്തകനും മത സാമൂഹിക രംഗങ്ങളിൽ സജീവ സാന്നിധ്യവും ആയിരുന്നു. മാതാവ്- ഹലീമ. ഭാര്യ- അസ്മ താനക്കോട്ടൂർ. മക്കൾ- യാസിഫ് സഹറാൻ, മുഹമ്മദ് ഷാമിൽ സഹറാൻ. സഹോദരങ്ങൾ- നാസർ, ഗഫൂർ, അഹമ്മദ്, കുഞ്ഞാമി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/145863/nipah-harris-body-buried-katameri-tonight)