---
title: "#MiniBypass | കല്ലാച്ചി മിനി ബൈപാസ്; റോഡ് വീതി കൂട്ടൽ പൂർത്തിയായി"
english_title: "#Kallachi #MiniBypass #Road #widening #completed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/145995/kallachi-minibypass-road-widening-completed"
published_at: "2023-09-13T13:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65016714bc46b_road.jpg"
keywords: []
---

# #MiniBypass | കല്ലാച്ചി മിനി ബൈപാസ്; റോഡ് വീതി കൂട്ടൽ പൂർത്തിയായി

> **Lead Summary:** ** നാദാപുരം:[ ** കല്ലാച്ചി ടൗൺ വികസനത്തിന്റെ ഭാഗമായി നിർമിക്കുന്ന മിനി ബൈപാസ് റോഡ് വീതി കൂട്ടൽ പൂർത്തിയായി. റോഡിലെ ടാറിങ്ങിനായുള്ള പ്രവർത്തനങ്ങൾ ഉടനെ ആരംഭിക്കും.

## Article Content

** നാദാപുരം:[ ** കല്ലാച്ചി ടൗൺ വികസനത്തിന്റെ ഭാഗമായി നിർമിക്കുന്ന മിനി ബൈപാസ് റോഡ് വീതി കൂട്ടൽ പൂർത്തിയായി. റോഡിലെ ടാറിങ്ങിനായുള്ള പ്രവർത്തനങ്ങൾ ഉടനെ ആരംഭിക്കും.

വാണിമേൽ റോഡ് ഭാഗത്തോട് ചേർന്ന് വീതി കൂട്ടുന്നത് തടസ്സമായതിനാൽ റോഡ് പണി താൽക്കാലികമായി നിന്ന് പോയിരുന്നു. വീതികൂട്ടിയ ഭാഗത്തെ പറമ്പ് കെട്ടി സംരഷിക്കുന്ന തരത്തിലാണ് പിഡബ്ല്യൂഡി എസ്റ്റിമേറ്റ് തയ്യാറാക്കിയത്.

ഒരു കോടി രൂപയാണ് പൊതുമരാമത്ത് വീതി കൂട്ടി നവീകരിക്കുന്നതിന് വേണ്ടി കല്ലാച്ചി ബൈപ്പാസിന് അനുവദിച്ചത്. എന്നാൽ റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ തുടങ്ങാനാവാതെ പണി ഏറെ കാലം മുടങ്ങിക്കിടന്നിരുന്നു.

റോഡിനു വേണ്ടി സ്ഥലം വിട്ടു നൽകിയ മുഴുവൻ ഉടമകൾക്കും ഗ്രാമ പഞ്ചായത്ത് അനുമോദന പത്രം നൽകി ആദരിക്കും. 430 മീറ്റർ നീളത്തിൽ എട്ട് മീറ്റർ വീതിയിലാണ് റോഡ് നവീകരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/145995/kallachi-minibypass-road-widening-completed)