---
title: "#vanithaleague | ചുവട്'23; വനിതാ ലീഗ് കുടുംബ സംഗമം സംഘടിപ്പിച്ചു "
english_title: "#chuvad #vanithaleague #family #Women'sSangamam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/146029/chuvad-vanithaleague-family-womenssangamam"
published_at: "2023-09-13T14:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65017f56b2550_chuvad.jpg"
keywords: []
---

# #vanithaleague | ചുവട്'23; വനിതാ ലീഗ് കുടുംബ സംഗമം സംഘടിപ്പിച്ചു 

> **Lead Summary:** **നാദാപുരം: [** നാദാപുരം പഞ്ചായത്ത് ഇരുപത്തിരണ്ടാം വാർഡ് വനിതാ ലീഗ് കുടുംബ സംഗമം സംഘടിപ്പിച്ചു. പരിപാടി വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് എ ആമിന ടീച്ചർ ഉദ്‌ഘാടനം ചെയ്തു.

## Article Content

**നാദാപുരം: [** നാദാപുരം പഞ്ചായത്ത് ഇരുപത്തിരണ്ടാം വാർഡ് വനിതാ ലീഗ് കുടുംബ സംഗമം സംഘടിപ്പിച്ചു. പരിപാടി വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് എ ആമിന ടീച്ചർ ഉദ്‌ഘാടനം ചെയ്തു.

ഉമ്മമാരുടെ ഉത്തരവാദിത്തങ്ങൾ നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ പ്രമുഖ സൈക്കോളജിസ്റ്റ് ഡോക്ടർ റുഷ്‌ദ ബാലുശ്ശേരി ക്ലാസെടുത്തു. കോമത്ത് ജലീലിന്റെ വസതിയിൽ വെച്ചാണ് പരിപാടി നടന്ന പരിപാടിയിൽ റസീബ രയരോത്ത് സ്വാഗതവും സമീറ ഫൈസൽ കോമത്ത് അധ്യക്ഷതയും വഹിച്ചു.

പരിപാടിയിൽ മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് ബംഗ്ലത്ത് മുഹമ്മദ്, നാദാപുരം പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി, നാദാപുരം ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ നാസർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം സി സുബൈർ, അഷ്റഫ് പൊയ്ക്കര ( കുവൈത്ത് കെ എം സി സി), വാർഡ് മുസ്‌ലിം ലീഗ് സെക്രട്ടറി ഫൈസൽ കോമത്ത്, വനിതാ ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് സുഹറ പുതിയാറക്കൽ, വനിതാ ലീഗ് പഞ്ചായത്ത് പ്രസിഡന്റ് സുബൈദ ചേലക്കാട്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജനീദ ഫിർദൗസ്, വാർഡ് മെമ്പർമാരായ മസ്ബൂബ വി എ സി, സെമീറ സി ടി കെ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.

ട്രഷറർ സുലൈഖ ചെറുവത്ത് നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/146029/chuvad-vanithaleague-family-womenssangamam)