---
title: "#nipah | നിപ പ്രതിരോധ മുൻകരുതലുമായി നാദാപുരം ഗ്രാമ പഞ്ചായത്ത്‌"
english_title: "#Nadapuram #GramPanchayath  #Nipah #Prevention #Precautions"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/146388/nadapuram-grampanchayath-nipah-prevention-precautions"
published_at: "2023-09-14T21:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65032c34dbf68_meeting.jpg"
keywords: []
---

# #nipah | നിപ പ്രതിരോധ മുൻകരുതലുമായി നാദാപുരം ഗ്രാമ പഞ്ചായത്ത്‌

> **Lead Summary:** **നാദാപുരം: [ **നിപ രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്ക്‌ രൂപ നൽകാനായി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലിയുടെ അധ്യക്ഷതയിൽ അടിയന്തിര യോഗം ചേർന്നു.പഞ്ചായത്തിൽ നിലവിൽ 7 പേരാൺ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളത്‌. ഇവർ ക്വാറന്റൈനിലാണുള്ളത്‌.

## Article Content

**നാദാപുരം: [ **നിപ രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്ക്‌ രൂപ നൽകാനായി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലിയുടെ അധ്യക്ഷതയിൽ അടിയന്തിര യോഗം ചേർന്നു.പഞ്ചായത്തിൽ നിലവിൽ 7 പേരാൺ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളത്‌. ഇവർ ക്വാറന്റൈനിലാണുള്ളത്‌.

നേരത്തെ നിശ്ചയിച്ച ജനക്കൂട്ടമുണ്ടാകുന്ന പരിപാടികൾ പോലീസ്‌ സ്റ്റേഷനിൽ അറിയിക്കുന്നതോടൊപ്പം പഞ്ചായത്തിലും‌ രജിസ്റ്റർ ചെയ്യണമെന്ന് തീരുമാനിച്ചിട്ടുണ്ട്‌.

താലൂക്ക്‌ ആശുപത്രിയിൽ പ്രത്യേക ക്ലിനിക്ക്‌ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്‌. ഫീവർ സർവ്വേ നടത്തി പനിബാധിതരുടെ ലിസ്റ്റ്‌ തയ്യാറാക്കാനും ഇവരുടെ ‌ അനാവശ്യ ഭീതിയൊഴിവാക്കാൻ ടെലി കൗൺസിലുൾപ്പെടെ എല്ലാ പിന്തുണയും നൽകാനും തീരുമാനിച്ചിട്ടുണ്ട്‌.

വാർഡുതല നിരീമഹണത്തിനായി ആർ ആർ ടി യോഗം വെള്ളി ശനി ദിവസങ്ങളിൽ ചേരുന്നതാൺ. യോഗത്തിൽ വൈസ്‌ പ്രസിഡന്റ്‌ അഖില മര്യാട്ട്‌ സ്ഥിരം സമിതി അധ്യക്ഷന്മാരായ സി കെ നാസർ എം സി സുബൈർ ജനീദ ഫിർദൗസ്‌ ഗ്രാമ പഞ്ചായത്ത്‌ സെക്രടറി ഇൻ ചാർജ്ജ് പ്രേമാനന്ദൻ ഹെൽത്ത്‌ ഇൻസ്പെക്ടർ മാരായ സുരേന്ദ്രൻ കല്ലേരി സതീഷ്‌ ബാബു തുടങ്ങിയവർ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/146388/nadapuram-grampanchayath-nipah-prevention-precautions)