---
title: "#ashwas | ആശ്വാസ് പദ്ധതി; രോഗികൾക്കുള്ള ചികിത്സാ സഹായവും മെഡിസിനും വിതരണം ചെയ്തു "
english_title: "#ashwas #scheme #Medicalaid #medicine #distributed #patients"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/146389/ashwas-scheme-medicalaid-medicine-distributed-patients"
published_at: "2023-09-14T21:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6503315c318dd_ashvas.jpg"
keywords: []
---

# #ashwas | ആശ്വാസ് പദ്ധതി; രോഗികൾക്കുള്ള ചികിത്സാ സഹായവും മെഡിസിനും വിതരണം ചെയ്തു 

> **Lead Summary:** **നാദാപുരം: [** നാദാപുരം പഞ്ചായത്തിലെ ചേലക്കാട് ഒമ്പതാം വാർഡ് മെമ്പർ എം സി സുബൈറിന്റെ ആശ്വാസ് പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് രോഗികൾക്കുള്ള ചികിത്സാ സഹായവും, നിർദ്ധര രോഗികൾക്കുള്ള മെഡിസിനും വിതരണം ചെയ്തു.

## Article Content

**നാദാപുരം: [** നാദാപുരം പഞ്ചായത്തിലെ ചേലക്കാട് ഒമ്പതാം വാർഡ് മെമ്പർ എം സി സുബൈറിന്റെ ആശ്വാസ് പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് രോഗികൾക്കുള്ള ചികിത്സാ സഹായവും, നിർദ്ധര രോഗികൾക്കുള്ള മെഡിസിനും വിതരണം ചെയ്തു.

വാർഡ് ഗ്രാമ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ അയൽക്കൂട്ടം കൺവീനർ സലീം കെ ടി കെ, അയൽക്കൂട്ടം ചെയർപേഴ്സമാരായ റമീസ കുനിയിൽ, തങ്കം വി വി എന്നിവർ തുക ഏറ്റുവാങ്ങി.

നിസാർ ഇടത്തിൽ, കെ വി അബ്ദുള്ള ഹാജി എന്നിവർ പരിപാടിയിൽ പങ്കെടുത്തു. കഴിഞ്ഞ രണ്ടര വർഷത്തിനുള്ളിൽ 265000 രൂപയുടെ ആശ്വാസ പ്രവർത്തനങ്ങളാണ് വാർഡിൽ നടത്തിയിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/146389/ashwas-scheme-medicalaid-medicine-distributed-patients)