---
title: "#cleaned | ചേലക്കാട് മിനി സ്റ്റേഡിയം തൊഴിലുറപ്പ് തൊഴിലാളികൾ ശുചീകരിച്ചു "
english_title: "#Chelakad #MiniStadium #cleaned #laborers"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/146572/chelakad-ministadium-cleaned-laborers"
published_at: "2023-09-15T16:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65043f1137f74_cleaning.jpg"
keywords: []
---

# #cleaned | ചേലക്കാട് മിനി സ്റ്റേഡിയം തൊഴിലുറപ്പ് തൊഴിലാളികൾ ശുചീകരിച്ചു 

> **Lead Summary:** **നാദാപുരം: [** കാടും പുല്ലും നിറഞ്ഞ് കിടന്ന നാദാപുരം ഗ്രാമ പഞ്ചായത്തിലെ ഒമ്പതാം വാർഡിലെ മിനി സ്റ്റേഡിയം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾ ശുചീകരിച്ചു.

## Article Content

**നാദാപുരം: [** കാടും പുല്ലും നിറഞ്ഞ് കിടന്ന നാദാപുരം ഗ്രാമ പഞ്ചായത്തിലെ ഒമ്പതാം വാർഡിലെ മിനി സ്റ്റേഡിയം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾ ശുചീകരിച്ചു.

കുട്ടികൾ ഉൾപ്പെടെ നിരവധി പേർ ദിവസേന കായിക പരിശീലനത്തിനും വ്യായാമത്തിനും എത്തുന്ന സ്ഥലമാണിത്.

ഈ സ്റ്റേഡിയത്തിൽ തന്നെയാണ് ഫയർഫോഴ്‌സ്, അംഗൻവാടി എന്നിവ പ്രവർത്തിച്ചുവരുന്നത്. നാല്പതോളം തൊഴിലുറപ്പ് തൊഴിലാളികളാണ് ഈ ശുചീകരണത്തിൽ പങ്കാളികളായത്.

ശുചീകരണത്തിൽ പങ്കെടുത്ത തൊഴിലാളികളെ വാർഡ് മെമ്പറും ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ എം സി സുബൈർ അഭിനന്ദിച്ചു. വാർഡ് കൺവീനർ കെ വി അബ്ദുള്ള ഹാജി, മേറ്റുമാരായ ധന്യ, രഞ്ജിനി എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/146572/chelakad-ministadium-cleaned-laborers)