---
title: "#nipahsymptoms | നിപ ലക്ഷണം : നാദാപുരം പഞ്ചായത്തിലെ പത്ത് വയസ്സുകാരനെ  മെഡിക്കൽ കോളേജിലേക്ക് മാറ്റി"
english_title: "#Nipah #symptoms #18-year-old #Nadapurampanchayath #transferred #medicalcollege "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/146598/nipah-symptoms-18-year-old-nadapurampanchayath-transferred-medicalcollege-newpost-new"
published_at: "2023-09-15T19:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6504648916ad5_nipah.jpg"
keywords: []
---

# #nipahsymptoms | നിപ ലക്ഷണം : നാദാപുരം പഞ്ചായത്തിലെ പത്ത് വയസ്സുകാരനെ  മെഡിക്കൽ കോളേജിലേക്ക് മാറ്റി

> **Lead Summary:** **നാദാപുരം : [ **നിപ റിപ്പോർട്ട് ചെയ്ത സ്ഥലവുമായുള്ള സമ്പർക്കത്തെ തുടർന്ന് നാദാപുരം പഞ്ചായത്തിലെ 10 വയസ്സുകാരനെ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി.

## Article Content

**നാദാപുരം : [ **നിപ റിപ്പോർട്ട് ചെയ്ത സ്ഥലവുമായുള്ള സമ്പർക്കത്തെ തുടർന്ന് നാദാപുരം പഞ്ചായത്തിലെ 10 വയസ്സുകാരനെ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി.

ഇന്ന് രാവിലെ പനിയും ചുമയും അനുഭവപ്പെട്ട കക്കംവെള്ളി സ്വദേശിയെയാണ് ഉച്ചതിരിഞ്ഞ് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയത്.

നാദാപുരം താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർ ടെലികോളിലൂടെ രോഗിയുമായി സംസാരിക്കുകയും ഇയാൾ പറഞ്ഞ ലക്ഷണം വെച്ചു നോക്കുമ്പോൾ നിപയാകാൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കുകയും ചെയ്തതോടെയാണ് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/146598/nipah-symptoms-18-year-old-nadapurampanchayath-transferred-medicalcollege-newpost-new)