---
title: "#reparied |  കെണി മാറ്റി ; കല്ലാച്ചി നടപ്പാതയിലെ ഇരുമ്പ് പൈപ്പിലെ തകരാർ പരിഹരിച്ചു"
english_title: "#Changed #trap #Repaired #ironpipe #Kallachi "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/146667/changed-trap-repaired-ironpipe-kallachi"
published_at: "2023-09-15T23:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6504a2c197ce1_pipe.jpg"
keywords: []
---

# #reparied |  കെണി മാറ്റി ; കല്ലാച്ചി നടപ്പാതയിലെ ഇരുമ്പ് പൈപ്പിലെ തകരാർ പരിഹരിച്ചു

> **Lead Summary:** **നാദാപുരം : [**ഗ്രാമപഞ്ചായത്ത് ഓഫീസ് , എം ഇ ടി കോളേജ് എന്നിവിടങ്ങളിലേക്ക് കല്ലാച്ചി മെയിൻ റോഡിൽ നിന്നും പ്രവേശിക്കുന്ന പോക്കറ്റ് റോഡിലെ ഇരുമ്പ് പൈപ്പിലെ തകരാർ ഗ്രാമപഞ്ചായത്ത് അധികൃതർ പരിഹരിച്ചു.

## Article Content

**നാദാപുരം : [**ഗ്രാമപഞ്ചായത്ത് ഓഫീസ് , എം ഇ ടി കോളേജ് എന്നിവിടങ്ങളിലേക്ക് കല്ലാച്ചി മെയിൻ റോഡിൽ നിന്നും പ്രവേശിക്കുന്ന പോക്കറ്റ് റോഡിലെ ഇരുമ്പ് പൈപ്പിലെ തകരാർ ഗ്രാമപഞ്ചായത്ത് അധികൃതർ പരിഹരിച്ചു.

പോക്കറ്റ് റോഡിലെ മഴവെള്ളം ഡ്രെയിനേജിലേക്ക് ഒഴുകിപ്പോകുന്നതിനു വേണ്ടിയാണ് നടപ്പാതയിൽ കോൺക്രീറ്റ് സ്ലാബിന് പകരം ഇരുമ്പ് പൈപ്പ് സ്ഥാപിച്ചിരുന്നത്.

കാലപ്പഴക്കം കാരണം ഇരുമ്പ് പൈപ്പ് പൊട്ടുകയും കഴിഞ്ഞ ദിവസം ഇതിൽ കാൽ കുടുങ്ങി ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ഇതേത്തുടർന്ന് ഗ്രാമപഞ്ചായത്ത് അധികൃതർ അടിയന്തരമായി ഇടപെടുകയും പൊട്ടിയ ഭാഗങ്ങൾ മാറ്റി സ്ഥാപിച്ച് ഇരുമ്പു പൈപ്പുകൾ ബലംകൂട്ടി ഉറപ്പിക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/146667/changed-trap-repaired-ironpipe-kallachi)