---
title: "#nipah | ആർക്കും നിപയില്ല ; നാദാപുരത്തെ പ്രചരണം വാസ്തവവിരുദ്ധമെന്ന്"
english_title: "#Noone  #nipa #propaganda #Nadapuram #fake"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/146840/noone-nipa-propaganda-nadapuram-fake"
published_at: "2023-09-16T18:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6505a66f4b3b2_fake.jpg"
keywords: []
---

# #nipah | ആർക്കും നിപയില്ല ; നാദാപുരത്തെ പ്രചരണം വാസ്തവവിരുദ്ധമെന്ന്

> **Lead Summary:** **നാദാപുരം :**** [**ഗ്രാമ പഞ്ചായത്തിൽ നിപ്പ ഭീതി എന്ന പ്രചരണം വാസ്തവവിരുദ്ധമാണെന്ന് ഗ്രാമപഞ്ചായത്തും ആരോഗ്യ വകുപ്പും. പഞ്ചായത്തിൽ നിലവിൽ രോഗ ലക്ഷണം ആർക്കുമില്ല. ടെസ്റ്റ്‌ റിസൾട്ടിലും ആർക്കും ഇന്ന് വൈകിട്ട് 5 മണി വരെ പോസിറ്റീവായിട്ടില്ല . അനാവശ്യമായ പ്രചരണം ഭീതിയുണ്ടാക്കുന്നതും സാധാരണ ജനജീവിതത്തെ ദുരിതത്തിലാക്കുന്നതുമാണ്.

## Article Content

**നാദാപുരം :**** [**ഗ്രാമ പഞ്ചായത്തിൽ നിപ്പ ഭീതി എന്ന പ്രചരണം വാസ്തവവിരുദ്ധമാണെന്ന് ഗ്രാമപഞ്ചായത്തും ആരോഗ്യ വകുപ്പും. പഞ്ചായത്തിൽ നിലവിൽ രോഗ ലക്ഷണം ആർക്കുമില്ല. ടെസ്റ്റ്‌ റിസൾട്ടിലും ആർക്കും ഇന്ന് വൈകിട്ട് 5 മണി വരെ പോസിറ്റീവായിട്ടില്ല . അനാവശ്യമായ പ്രചരണം ഭീതിയുണ്ടാക്കുന്നതും സാധാരണ ജനജീവിതത്തെ ദുരിതത്തിലാക്കുന്നതുമാണ്.

എന്നാൽ സമീപ പ്രദേശങ്ങളിൽ രോഗവും മരണവും നടന്നതിനാൽ നല്ല മുൻകമരുതലും ജാഗ്രതയും വേണം. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ ജനങ്ങൾ പൂർണ്ണമായും അനുസരിക്കണമെന്ന് അഭ്യർത്ഥിക്കുന്നതായി നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലിയും നാദാപുരം ഗവ.താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സന്തോഷ്‌കുമാറും സംയുക്ത പ്രസ്ഥാപനയിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/146840/noone-nipa-propaganda-nadapuram-fake)