---
title: "#stu | ഓട്ടോ സ്റ്റാറ്റിലെ തേക്ക് മരം മുറിച്ച് മാറ്റിയത് കുറ്റകരമായ ധിക്കാരമെന്ന് എസ് ടി യു"
english_title: "#STU #cutting  #teaktree #Autostand #criminalact #insolence"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/147087/stu-cutting-teaktree-autostand-criminalact-insolence"
published_at: "2023-09-17T19:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65070cd8bb43d_tree_teak.jpg"
keywords: []
---

# #stu | ഓട്ടോ സ്റ്റാറ്റിലെ തേക്ക് മരം മുറിച്ച് മാറ്റിയത് കുറ്റകരമായ ധിക്കാരമെന്ന് എസ് ടി യു

> **Lead Summary:** **നാദാപുരം : [ **ഓട്ടോ സ്റ്റാറ്റിൽ തണൽ നൽകിയ തേക്ക് മരം മുറിച്ച് മാറ്റിയത് കുറ്റകരമായ ധിക്കാരമെന്ന് എസ് ടി യു . ന്യൂക്ലിയസ് ഹെൽത്ത് സെന്ററിന്റെ പണി പൂർത്തിയാകുന്ന പുതിയ കെട്ടിടത്തിന് സൗകര്യമൊരുക്കുന്നതിന് വേണ്ടിയാണ് പി ഡബ്യു അധികാരികളെ തെറ്റിദ്ധരിപ്പിച്ച് അപകട ഭീഷണിയിലാണ് മരമെന്ന് വരുത്തി ഏതാനും വർഷം മാത്രം പ്രായമുള്ള ഇളം തേക്ക് മരം മുറിച്ച് മാറ്റിയതെന്ന് എസ്ടിയു ആരോപിച്ചു.

## Article Content

**നാദാപുരം : [ **ഓട്ടോ സ്റ്റാറ്റിൽ തണൽ നൽകിയ തേക്ക് മരം മുറിച്ച് മാറ്റിയത് കുറ്റകരമായ ധിക്കാരമെന്ന് എസ് ടി യു . ന്യൂക്ലിയസ് ഹെൽത്ത് സെന്ററിന്റെ പണി പൂർത്തിയാകുന്ന പുതിയ കെട്ടിടത്തിന് സൗകര്യമൊരുക്കുന്നതിന് വേണ്ടിയാണ് പി ഡബ്യു അധികാരികളെ തെറ്റിദ്ധരിപ്പിച്ച് അപകട ഭീഷണിയിലാണ് മരമെന്ന് വരുത്തി ഏതാനും വർഷം മാത്രം പ്രായമുള്ള ഇളം തേക്ക് മരം മുറിച്ച് മാറ്റിയതെന്ന് എസ്ടിയു ആരോപിച്ചു.

ഇത് അംഗീകരിക്കാനാകില്ല. കടും ചൂടിൽ ഓട്ടോ തൊഴിലാളികൾക്ക് തണലായിരുന്ന തേക്ക് മരം ചില്ലകൾ വെട്ടുന്നതിന് അനുവദി ലഭിച്ചന്ന ന്യായം പറഞ്ഞ് മരം വേരോടെ അനിധൃകതമായി മുറിച്ച് മാറ്റിയ നിയമ വിരുദ്ധവും ധിക്കാരപരവുമാണന്ന് എസ്ടിയു ജില്ല വൈസ് പ്രസിഡണ്ട് അഡ്വ: മുസ്തഫ കുന്നുമ്മൽ പറഞ്ഞു,

നിലവിൽ ഉള്ള ഓട്ടോ സ്റ്റാന്റ് മാറ്റാനുള്ള ശ്രമവും ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നും നടക്കുന്നതായി അറിയാൻ കഴിഞ്ഞിട്ടുണ്ടന്നും അത്തരം തൊഴിലാളി വിരുദ്ധ നീക്കത്തിനെതിരെ തൊഴിളികൾ ഒന്നിച്ച് നിന്ന് ചെറുത്തു തോൽപിക്കുമെന്നും മരം മറിച്ച് മാറ്റിയതിനെതിരെ ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകുമെന്നും മുറിച്ച മരത്തിന്റെ സ്ഥാനത്ത് പുതിയ തണൽ മരം നടുമെന്നും അദ്ദേഹം പറഞ്ഞു, നാദാപുരം ടൗൺ മോട്ടോർ കമ്മിറ്റിയുമായി ആലോചിച്ച് മരം മുറിച്ച് മാറ്റിയത് സംബന്ധിച്ച് പ്രതിഷേധ പരിപാടികൾക്കും നിയമ നടപടിക്കും നേതൃത്വം കൊടുക്കെന്നും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/147087/stu-cutting-teaktree-autostand-criminalact-insolence)