---
title: "#custody | പുഴയോരത്ത് കോഴി മാലിന്യങ്ങൾ തള്ളുന്നത് നാട്ടുകാർ തടഞ്ഞു; വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു"
english_title: "#Locals #stopped #dumping #chickenwaste #river#vehicle #police #custody"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/148375/locals-stopped-dumping-chickenwaste-rivervehicle-police-custody"
published_at: "2023-09-23T11:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650e800a869e5_malinyam.jpg"
keywords: []
---

# #custody | പുഴയോരത്ത് കോഴി മാലിന്യങ്ങൾ തള്ളുന്നത് നാട്ടുകാർ തടഞ്ഞു; വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു

> **Lead Summary:**  **ഇരിങ്ങണ്ണൂർ: [** കായപ്പനച്ചി പുഴയോരത്ത് കോഴി മാലിന്യങ്ങൾ തള്ളുന്നത് നാട്ടുകാർ തടഞ്ഞു. മാലിന്യങ്ങൾ അവിടെ തള്ളാനെത്തിയവരെയും മാലിന്യങ്ങൾ കൊണ്ടുവന്ന വാഹനവും നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു.

## Article Content

 **ഇരിങ്ങണ്ണൂർ: [** കായപ്പനച്ചി പുഴയോരത്ത് കോഴി മാലിന്യങ്ങൾ തള്ളുന്നത് നാട്ടുകാർ തടഞ്ഞു. മാലിന്യങ്ങൾ അവിടെ തള്ളാനെത്തിയവരെയും മാലിന്യങ്ങൾ കൊണ്ടുവന്ന വാഹനവും നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു.

എടച്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം രാജൻ, വാർഡ് മെമ്പർ സി.പി. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ നാദാപുരം പോലീസിൽ വിവരമറിയിക്കുകയായിരുന്നു. കടവത്തൂർ പുല്ലൂക്കര സ്വദേശിയുടെതാണ് മാലിന്യം കൊണ്ടുവന്ന വാഹനം.

കടകളിൽ കോഴിയെ വിതരണം ചെയ്യുന്ന വാഹനത്തിലെ മാലിന്യങ്ങളാണ് ജനവാസ കേന്ദ്രത്തിൽ തള്ളാൻ ശ്രമിച്ചത്. പൊലീസെത്തി വാഹനവും മാലിന്യങ്ങളുമായി തള്ളാനെത്തിയവരെയും കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/148375/locals-stopped-dumping-chickenwaste-rivervehicle-police-custody)