---
title: "#Sampoornasuchithyam | നാദാപുരം ഗ്രാമ പഞ്ചായത്ത് സമ്പൂർണ്ണ ശുചിത്വ ഗ്രാമം പദ്ധതിക്ക് എട്ടാം വാർഡിൽ തുടക്കമായി "
english_title: "#nadapuram #gramapanchayath  #Sampoornasuchithyam #Project #started"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/148614/nadapuram-gramapanchayath-sampoornasuchithyam-project-started"
published_at: "2023-09-24T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650fd94ff0d7d_bijith.jpg"
keywords: []
---

# #Sampoornasuchithyam | നാദാപുരം ഗ്രാമ പഞ്ചായത്ത് സമ്പൂർണ്ണ ശുചിത്വ ഗ്രാമം പദ്ധതിക്ക് എട്ടാം വാർഡിൽ തുടക്കമായി 

> **Lead Summary:** **നാദാപുരം: [** നാദാപുരം ഗ്രാമ പഞ്ചായത്ത് നേതൃത്വത്തിൽ നടക്കുന്ന സമ്പൂർണ്ണ ശുചിത്വ ഗ്രാമം പദ്ധതിക്ക് എട്ടാം വാർഡിൽ തുടക്കമായി. ശുചീകരണ പ്രവർത്തനങ്ങളുടെ മുന്നോടിയായി ഹൗസ് ക്യാമ്പയിൻ വാർഡ് മെമ്പർ എ കെ ബിജിത്ത് ഉൽഘാടനം ചെയ്തു.

## Article Content

**നാദാപുരം: [** നാദാപുരം ഗ്രാമ പഞ്ചായത്ത് നേതൃത്വത്തിൽ നടക്കുന്ന സമ്പൂർണ്ണ ശുചിത്വ ഗ്രാമം പദ്ധതിക്ക് എട്ടാം വാർഡിൽ തുടക്കമായി. ശുചീകരണ പ്രവർത്തനങ്ങളുടെ മുന്നോടിയായി ഹൗസ് ക്യാമ്പയിൻ വാർഡ് മെമ്പർ എ കെ ബിജിത്ത് ഉൽഘാടനം ചെയ്തു.

വാർഡ് കൺവീനർ സി അശോകൻ മാസ്റ്റർ, സി ഭാസ്ക്കരൻ മാസ്റ്റർ, സവിത, മോളി പറമ്പത്ത്, എം വി കൃഷ്ണൻ, അജീഷ് കെ സി, കമല വി, കെ എം രാജൻ, സവിത, കെ ടി കെ ഉമ്മർ, കല്ലിൽ രവിന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

അയൽ സഭകളുടെ നേതൃത്വത്തിൽ മുഴുവൻ വീടുകളും സന്ദർശിച്ച് പദ്ധതി വിശദീകരിക്കും. 27 ബുധനാഴ്ച്ച വൈകുന്നേരം 4 മണിക്ക് വിദ്യാർത്ഥി കൂട്ടായ്മയും, 5 മണിക്ക് ശുചിത്വ സംഗമവും സംഘടിപ്പിക്കും. ഒക്ടോബർ 1ന് വാർഡിലെ മുഴുവൻ വീടുകളും പൊതു സ്ഥലങ്ങളും ശുചീകരിക്കും.

ഏറ്റവും മികച്ച രീതിയിൽ ശുചീകരണ പ്രവർത്തനം നടത്തിയ വീടുകൾക്ക് വാർഡ് വികസനസമതി ഉപഹാരം നൽകും. ഒക്ടോബർ 2 ന് പഞ്ചായത്ത് അടിസ്ഥാനത്തിൽ നടക്കുന്ന ശുചികരണത്തിന് വാർഡിലെ മുഴുവൻ അംഗങ്ങളും പങ്കാളികളാവും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/148614/nadapuram-gramapanchayath-sampoornasuchithyam-project-started)