---
title: " #felicitated | ഡോ: മുഹമ്മദ് നിഹാലിനെ വാർഡ് മെമ്പർ അനുമോദിച്ചു "
english_title: "#drmuhammednihal #wardmember #felicitated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/148621/drmuhammednihal-wardmember-felicitated"
published_at: "2023-09-24T12:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650fe01ad23f2_dr.jpg"
keywords: []
---

#  #felicitated | ഡോ: മുഹമ്മദ് നിഹാലിനെ വാർഡ് മെമ്പർ അനുമോദിച്ചു 

> **Lead Summary:** **നാദാപുരം:[ ** ചെന്നൈ എസ് ആർ എം കോളേജിൽ നിന്ന് ഒക്യുപേഷൻ തെറാപ്പിസ്റ്റായി ഉന്നത വിജയം കരസ്ഥമാക്കിയ ഇയ്യംകോട് രണ്ടാം വാർഡിലെ തൊടുവയിൽ ഡോ: മുഹമ്മദ് നിഹാലിനെ വാർഡ് മെമ്പറും ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ സി കെ നാസർ വീട്ടിൽ ചെന്ന് ഉപഹാരം നൽകി അനുമോദിച്ചു.

## Article Content

**നാദാപുരം:[ ** ചെന്നൈ എസ് ആർ എം കോളേജിൽ നിന്ന് ഒക്യുപേഷൻ തെറാപ്പിസ്റ്റായി ഉന്നത വിജയം കരസ്ഥമാക്കിയ ഇയ്യംകോട് രണ്ടാം വാർഡിലെ തൊടുവയിൽ ഡോ: മുഹമ്മദ് നിഹാലിനെ വാർഡ് മെമ്പറും ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ സി കെ നാസർ വീട്ടിൽ ചെന്ന് ഉപഹാരം നൽകി അനുമോദിച്ചു.

വെള്ളിയോടൻകണ്ടി സാദത്തിന്റെയും ഹൈറുന്നിസയുടെയും മകനാണ് നിഹാൽ . 'ഇഗ്‌നൈറ്റ് ഇയ്യംകോട്' എന്ന പേരിൽ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ നിരവധി വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടന്നു വരികയാണ് . വിവിധ പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് പ്രത്യേക കോച്ചിങ്, പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കുന്നവർക്ക് അനുമോദനം തുടങ്ങി നിരവധി പരിപാടികൾ ഇതിന്റെ ഭാഗമായി നടക്കുന്നു.

വാർഡ് വികസന സമിതി കൺവീനർ ഷഹീർ മുറിച്ചാണ്ടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു . മഠത്തിൽ അബ്ദുല്ല ഹാജി, അബുഹാജി കാപ്പാരോട്ട്, മുഹമ്മദ് തൊടന്റവിട, പി വി മുഹമ്മദലി ഹാജി, വി കെ സലീം ഹാജി, പി കെ സാദത്ത് ഹാജി, പി കെ റഫീഖ്, വി കെ ഫൈസൽ, സക്കീർ കാപ്പാരോട്ട് എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/148621/drmuhammednihal-wardmember-felicitated)