---
title: "#housecampain  | ഹൗസ് ക്യാമ്പയിൻ; സമ്പൂർണ്ണ ശുചിത്വത്തിലേക്ക് നാദാപുരം "
english_title: "#housecampain #completecleanliness #nadapuram "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/148689/housecampain-completecleanliness-nadapuram"
published_at: "2023-09-24T18:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6510383d73fd6_nada.jpg"
keywords: []
---

# #housecampain  | ഹൗസ് ക്യാമ്പയിൻ; സമ്പൂർണ്ണ ശുചിത്വത്തിലേക്ക് നാദാപുരം 

> **Lead Summary:** **നാദാപുരം: [** സമ്പൂർണ്ണ ശുചിത്വത്തിലേക്ക് നാദാപുരം ഗ്രാമപഞ്ചായത്ത്. സമ്പൂർണ്ണ ശുചിത്വ യജ്ഞത്തിന്റെ ഭാഗമായി വാർഡുകൾ കേന്ദ്രീകരിച്ച് ഹൗസ് ക്യാമ്പയിന് തുടക്കമായി.

## Article Content

**നാദാപുരം: [** സമ്പൂർണ്ണ ശുചിത്വത്തിലേക്ക് നാദാപുരം ഗ്രാമപഞ്ചായത്ത്. സമ്പൂർണ്ണ ശുചിത്വ യജ്ഞത്തിന്റെ ഭാഗമായി വാർഡുകൾ കേന്ദ്രീകരിച്ച് ഹൗസ് ക്യാമ്പയിന് തുടക്കമായി.

ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലെ ഓത്തിയിൽ മുക്ക് ഭാഗം അയൽ സഭയിൽ വെച്ചാണ് ഹൗസ് ക്യാമ്പയിന് തുടക്കമായത്. ഓത്തിയിൽ നിസാറിന്റെ വീട്ടിൽ ലഘുലേഖ നൽകിക്കൊണ്ട് വാർഡ് മെമ്പർ വി.എ.സി മസ്ബൂബ ഇബ്രാഹിം ഹൗസ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.

അയൽ സഭ അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, വാർഡ് വികസന സമിതി അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, നാട്ടുകാർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/148689/housecampain-completecleanliness-nadapuram)