---
title: "#WildlifeWeek | വന്യജീവി വാരാഘോഷം വിദ്യാർത്ഥികൾക്കായി മത്സരങ്ങൾ "
english_title: "#Competitions #students #celebrate #WildlifeWeek"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/148907/competitions-students-celebrate-wildlifeweek"
published_at: "2023-09-25T17:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651180a2187fe_wildlife.jpg"
keywords: []
---

# #WildlifeWeek | വന്യജീവി വാരാഘോഷം വിദ്യാർത്ഥികൾക്കായി മത്സരങ്ങൾ 

> **Lead Summary:** **നാദാപുരം: [** വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി വിദ്യാർഥികൾക്കുള്ള ജില്ലാ തല മത്സരങ്ങൾ ഒക്ടോബർ രണ്ട്, മൂന്ന് തീയതികളിൽ കോഴിക്കോട് മാത്തോട്ടം വനശ്രീയിൽ നടക്കും.

## Article Content

**നാദാപുരം: [** വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി വിദ്യാർഥികൾക്കുള്ള ജില്ലാ തല മത്സരങ്ങൾ ഒക്ടോബർ രണ്ട്, മൂന്ന് തീയതികളിൽ കോഴിക്കോട് മാത്തോട്ടം വനശ്രീയിൽ നടക്കും.

അംഗീകൃത വിദ്യാലയങ്ങളിലെ എൽപി, യുപി, ഹൈസ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളർപെയിന്റിംഗ് എന്നിവയിലും ഹൈസ്‌കൂൾ, കോളേജ് വിദ്യാർഥികൾക്ക് പ്രസംഗം, ഉപന്യാസം, ക്വിസ് എന്നിവയിലും മത്സരങ്ങൾ ഉണ്ടാകും.

ഓരോ ഇനങ്ങളിലും ഓരോ വിദ്യാലയങ്ങൾക്കും പരമാവധി രണ്ട് കുട്ടികളെ അയക്കാം. ക്വിസ് മത്സരത്തിന് രണ്ടു പേരടങ്ങുന്ന ഒരു ടീമിനെ മാത്രം പങ്കെടുപ്പിക്കാം. വിദ്യാർഥികളുടെ പങ്കാളിത്തം സംബന്ധിച്ച് ഹെഡ് മാസ്റ്റർ/പ്രിൻസിപ്പൽ നൽകിയ സാക്ഷ്യപത്രം രജിസ്ട്രേഷൻ സമയത്ത് ഹാജരാക്കണം. ജില്ലാ തല മത്സരങ്ങൾക്ക് ഓരോ ഇനങ്ങൾക്കും ഒന്നാം സമ്മാനം 2500 രൂപയും, രണ്ടാം സമ്മാനം 1500 രൂപയും മൂന്നാം സമ്മാനം 1000 രൂപയും സർട്ടിഫിക്കറ്റുമാണ്.

ഒക്ടോബർ രണ്ടിന് രാവിലെ 9.30 പെൻസിൽ ഡ്രോയിംഗ് (എൽ.പി, യു.പി, ഹെസ്‌കൂൾ, കോളേജ്), 11.45 ഉപന്യാസം ( ഹെസ്‌കൂൾ, കോളേജ്), 2.15 വാട്ടർ കളർ പെയിന്റിംഗ് (എൽ.പി, യു.പി ഹെസ്‌കൂൾ, കോളേജ്) മത്സരങ്ങളും ഒക്ടോബർ മൂന്ന് 10 മണി ക്വിസ് (ഹെസ്‌കൂൾ, കോളേജ്), രണ്ട് മണി പ്രസംഗം(ഹെസ്‌കൂൾ, കോളേജ്) എന്നീ മത്സരങ്ങളും നടക്കും.

ജില്ലാതല മത്സരങ്ങളിൽ ഒന്നാം സ്ഥാനം ലഭിക്കുന്നവരെ സംസ്ഥാനതല മത്സരങ്ങളിലേയ്ക്ക് തെരഞ്ഞെടുക്കും. ഫോൺ-0495 2416900. കൂടുതൽ വിവരങ്ങൾ https://forest.kerala.gov.in/ എന്ന വെബ്സൈറ്റിലും ലഭ്യമാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/148907/competitions-students-celebrate-wildlifeweek)