---
title: "#saved  | കല്ലാച്ചി വധശ്രമം ; വിദ്യാർത്ഥിനിക്ക് രക്ഷകനായത് യുവാവിൻ്റെ സമയോചിത ഇടപെടൽ"
english_title: "#Kallachi #assassinationattempt #timely #intervention # youngman #saved #student"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/149187/kallachi-assassinationattempt-timely-intervention-youngman-saved-student"
published_at: "2023-09-26T18:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6512dbc12c688_kallachi.jpg"
keywords: []
---

# #saved  | കല്ലാച്ചി വധശ്രമം ; വിദ്യാർത്ഥിനിക്ക് രക്ഷകനായത് യുവാവിൻ്റെ സമയോചിത ഇടപെടൽ

> **Lead Summary:** **നാദാപുരം :[ **ഇന്ന് പട്ടാപ്പകൽ കല്ലാച്ചി ടൗണിൽ വെച്ച് വിദ്യാർത്ഥിനിയെ കുത്തിക്കൊലപ്പെടുത്താനുള്ള ശ്രമം ചെറുത്തത് കല്ലാച്ചി മലയിൽ വൈശാഖിൻ്റെ സായാചിതമായ ഇടപെടൽ.

## Article Content

**നാദാപുരം :[ **ഇന്ന് പട്ടാപ്പകൽ കല്ലാച്ചി ടൗണിൽ വെച്ച് വിദ്യാർത്ഥിനിയെ കുത്തിക്കൊലപ്പെടുത്താനുള്ള ശ്രമം ചെറുത്തത് കല്ലാച്ചി മലയിൽ വൈശാഖിൻ്റെ സായാചിതമായ ഇടപെടൽ.

വിദ്യാർത്ഥിനിയെ പിന്തുടർന്ന് കത്തി കൊണ്ട് അപ്രതീക്ഷിതമായി കുത്തുന്നത് കണ്ട് വൈശാഖും കൂട്ടരും ഓടിയെത്തി ആക്രമിയെ കീഴ്പ്പെടുത്തുക ആയിരുന്നു.

വിദ്യാർത്ഥിനിയുടെ ഷാൾ ഉപയോഗിച്ച് ആക്രമിയെ കീഴ്പ്പെടുത്തി കൈകൾ ബന്ധിക്കുകയായിരുന്നു. പിന്നീട് പോലീസ് എത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. യുവതിയെ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പോലീസ്മൊഴി രേഖപ്പെടുത്തി.

വാണിമേൽ പുതുകയം സ്വദേശിനിയായ ഇപ്പോൾ തെരുവംപറമ്പ് താമസിക്കുന്ന വിദ്യാർത്ഥിനിയും,പുതുകയത്തെ യുവാവും പ്രണയത്തിലായിരുന്നു എന്നും പ്രണയനൈരാശ്യമാണ് ആക്രമത്തിന് പിന്നിലെന്നും നാട്ടുകാർ പറയപ്പെടുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/149187/kallachi-assassinationattempt-timely-intervention-youngman-saved-student)