---
title: "#AngelMaria | കണ്ണീർ ഓർമ്മ; കല്ലാച്ചിയിലെ വിദ്യാലയ മുറ്റത്ത് എയ്ഞ്ചൽ മരിയയെത്തി വിങ്ങിപൊട്ടി സഹപാഠികൾ"
english_title: "#memory #tears #AngelMaria #greeted #herclassmates #schoolyard #Kallachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/149402/memory-tears-angelmaria-greeted-herclassmates-schoolyard-kallachi"
published_at: "2023-09-27T17:38:00+05:30"
category: "Nadapuram Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65141c2b06d77_angel_1.jpg"
keywords: []
---

# #AngelMaria | കണ്ണീർ ഓർമ്മ; കല്ലാച്ചിയിലെ വിദ്യാലയ മുറ്റത്ത് എയ്ഞ്ചൽ മരിയയെത്തി വിങ്ങിപൊട്ടി സഹപാഠികൾ

> **Lead Summary:** **നാദാപുരം :**[ ]**[** അമ്മ ചിറകിലൊളിപ്പിച്ച പൊന്നോമന ഇനി കണ്ണീർ ഓർമ്മ . കല്ലാച്ചിയിലെ വിദ്യാലയ മുറ്റത്ത് എയ്ഞ്ചൽ മരിയയെത്തി. കളിചിരി മാഞ്ഞ ചേതനയറ്റ ശരീരം കണ്ടപ്പോൾ സഹപാഠികളും അധ്യാപകരും വിങ്ങിപൊട്ടി. ഇന്നലെ മരിച്ച , ആംബുലൻസ് ഡ്രൈവർ വിലങ്ങാട്ടെ ദീപ ജോസഫിന്‍റെ മകള്‍ എയ്ഞ്ചല്‍ മരിയയുടെ മൃതദ്ദേഹം വിലങ്ങാട് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ സംസ്ക്കരിച്ചു.

## Article Content

**നാദാപുരം :**[ ]**[** അമ്മ ചിറകിലൊളിപ്പിച്ച പൊന്നോമന ഇനി കണ്ണീർ ഓർമ്മ . കല്ലാച്ചിയിലെ വിദ്യാലയ മുറ്റത്ത് എയ്ഞ്ചൽ മരിയയെത്തി. കളിചിരി മാഞ്ഞ ചേതനയറ്റ ശരീരം കണ്ടപ്പോൾ സഹപാഠികളും അധ്യാപകരും വിങ്ങിപൊട്ടി. ഇന്നലെ മരിച്ച , ആംബുലൻസ് ഡ്രൈവർ വിലങ്ങാട്ടെ ദീപ ജോസഫിന്‍റെ മകള്‍ എയ്ഞ്ചല്‍ മരിയയുടെ മൃതദ്ദേഹം വിലങ്ങാട് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ സംസ്ക്കരിച്ചു.

നാട്ടുകാരും ഉറ്റവരുംബന്ധുക്കളുമായി നൂറുകണക്കിനാളുകൾ അന്ത്യോപചാരമർപ്പിച്ചു. ഇന്ന് രാവിലെ കല്ലാച്ചി ഗവ. ഹയർസെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ പൊതു ദർശനത്തിന് വെച്ച മൃതദേഹത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി വനജ , പഞ്ചായത്ത് പ്രസിഡന്റ് വിവി മുഹമ്മദലി തുടങ്ങിയ ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനാ പ്രതിനിധികൾ അന്ത്യോപചാരമർപ്പിച്ചു.

കല്ലാച്ചി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിനിയായിരുന്നു എയിഞ്ചൽ. അർബുദ രോഗത്തിന് കീഴടങ്ങിയായിരുന്നു പൊന്നു മോളുടെ അന്ത്യം. ചികിത്സയ്ക്കിടെ കോഴിക്കോട് മെഡിൽ കോളേജിൽ ഇന്നലെ പകലായിരുന്നു ജീവൻ വെടിഞ്ഞത്. ജീവിത വഴയിൽ തനിച്ചായി പൊരുതി ജീവിച്ച വിലങ്ങാട്ടെ ദീപ ജോസഫിനെ മലയാളക്കരയാകെ അറിയാം.

രണ്ട് വർഷം മുമ്പ് എയ്ഞ്ചൽ മരിയയ്ക്ക് പാമ്പ് കടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്നു. മകളുടെ ജീവൻ തിരിച്ച് പിടിക്കാൻ അമ്മ നടത്തിയ അതിജീവനത്തിന് വനം വകുപ്പും സർക്കാറും മലയാളികൾ ഒന്നടക്കം ഒപ്പം ചേരുകയായിരുന്നു. വിദഗ്ത ചികിത്സയ്ക്കൊടുവിൽ മകളുടെ ജീവൻ തിരിച്ചു കിട്ടിയെങ്കിലും അർബുദം വീണ്ടും കരിനിഴലായി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/149402/memory-tears-angelmaria-greeted-herclassmates-schoolyard-kallachi)