---
title: "#wildboarattack | കാട്ടുപന്നി ശല്യം; നാദാപുരത്ത് കാട്ടുപന്നി ഇടിച്ച് സ്കൂട്ടർ യാത്രികൻ പരിക്ക്"
english_title: "#wildboar #nuisance #Scooterrider #injured #hit #wildboar #Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/149643/wildboar-nuisance-scooterrider-injured-hit-wildboar-nadapuram"
published_at: "2023-09-28T21:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6515a129d07d5_wildboar.jpg"
keywords: []
---

# #wildboarattack | കാട്ടുപന്നി ശല്യം; നാദാപുരത്ത് കാട്ടുപന്നി ഇടിച്ച് സ്കൂട്ടർ യാത്രികൻ പരിക്ക്

> **Lead Summary:** **നാദാപുരം:[ **ആവോലം -കല്ലാച്ചി റോഡിൽ കാട്ടുപന്നി ഇടിച്ച് സ്കൂട്ടർ യാത്രികനായ വ്യാപാരിക്ക് പരിക്കേറ്റു . തലശേരി പുന്നാൽ സ്വദേശി ബഷീറിനാണ് പരിക്കേട്ടിരിക്കുന്നത്. നാദാപുരം ആവോലം പുഷ്പ ഗ്യാസ് ഏജൻസിക്ക് സമീപമാണ് സംഭവം ഉണ്ടായത് . തലശ്ശേരി ഭാഗത്ത് നിന്ന് ചേലക്കാട്ടുള്ള കടയിലേക്ക് യാത്ര ചെയ്യവേ റോഡിന് കുറുകെ ഓടിയ കൂറ്റൻ പന്നി സ്കൂട്ടർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

## Article Content

**നാദാപുരം:[ **ആവോലം -കല്ലാച്ചി റോഡിൽ കാട്ടുപന്നി ഇടിച്ച് സ്കൂട്ടർ യാത്രികനായ വ്യാപാരിക്ക് പരിക്കേറ്റു . തലശേരി പുന്നാൽ സ്വദേശി ബഷീറിനാണ് പരിക്കേട്ടിരിക്കുന്നത്. നാദാപുരം ആവോലം പുഷ്പ ഗ്യാസ് ഏജൻസിക്ക് സമീപമാണ് സംഭവം ഉണ്ടായത് . തലശ്ശേരി ഭാഗത്ത് നിന്ന് ചേലക്കാട്ടുള്ള കടയിലേക്ക് യാത്ര ചെയ്യവേ റോഡിന് കുറുകെ ഓടിയ കൂറ്റൻ പന്നി സ്കൂട്ടർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

ഇടിച്ച ശേഷം കാട്ടുപന്നി പിന്നീട് സമീപത്തെ പറമ്പിലേക്ക് ഓടി മറയുകയാ യിരുന്നു . റോഡിലേക്ക് തെറിച്ച് വീണ് കാലിനും കൈക്കും പരിക്കേറ്റ ബഷീറിനെ നാട്ടുകാർ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഹെൽമെറ്റ് ധരിച്ചതിനാൽ തലക്ക് പരിക്കേൽക്കാതെ രക്ഷപെട്ടു. പന്നിയുടെ ഇടിയേറ്റ് വണ്ടിയുടെ മുൻഭാഗം തകർന്ന നിലയിലാണ്. ഈ മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷമാണ്. കൂടാതെ ആക്രമണത്തിൽ വാഹന യാത്രക്കാരായ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/149643/wildboar-nuisance-scooterrider-injured-hit-wildboar-nadapuram)