---
title: "#palliative | പാലിയേറ്റീവ്‌ കുടുംബ സംഗമം; നാദാപുരത്ത്‌ 501 അംഗ സ്വഗതസംഘം രുപീകരിച്ചു"
english_title: "#Palliative #FamilyReunion #501-member #SwagathSangh #formed #Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/149841/palliative-familyreunion-501-member-swagathsangh-formed-nadapuram"
published_at: "2023-09-29T19:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6516d4c145da5_palliative_1.jpg"
keywords: []
---

# #palliative | പാലിയേറ്റീവ്‌ കുടുംബ സംഗമം; നാദാപുരത്ത്‌ 501 അംഗ സ്വഗതസംഘം രുപീകരിച്ചു

> **Lead Summary:** **നാദാപുരം: [ **ഗ്രാമ പഞ്ചായത്തിലെ പാലിയേറ്റീവ്‌ പരിചരണത്തിൽ കഴിയുന്നവരുടെയും കുടുംബാംഗങ്ങളുടെയും മാനസികാരോഗ്യത്തിനായി വിപുലമായ പാലിയേറ്റീവ്‌ കുടുംബ സംഗമം നടത്തുന്നു. ഡിസംബർ അവസാനം നാദാപുരത്ത്‌ വെച്ച്‌ നടക്കുന്ന പരിപാടിക്ക്‌ 501 അംഗ സ്വഗതസംഘകമ്മിറ്റി രുപീകരിച്ചു. സ്വഗതസംഘ രൂപീകരണ യോഗം ബ്ലോക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ പി വനജ ഉൽഘാടനം ചെയ്തു.

## Article Content

**നാദാപുരം: [ **ഗ്രാമ പഞ്ചായത്തിലെ പാലിയേറ്റീവ്‌ പരിചരണത്തിൽ കഴിയുന്നവരുടെയും കുടുംബാംഗങ്ങളുടെയും മാനസികാരോഗ്യത്തിനായി വിപുലമായ പാലിയേറ്റീവ്‌ കുടുംബ സംഗമം നടത്തുന്നു. ഡിസംബർ അവസാനം നാദാപുരത്ത്‌ വെച്ച്‌ നടക്കുന്ന പരിപാടിക്ക്‌ 501 അംഗ സ്വഗതസംഘകമ്മിറ്റി രുപീകരിച്ചു. സ്വഗതസംഘ രൂപീകരണ യോഗം ബ്ലോക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ പി വനജ ഉൽഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി അധ്യക്ഷം വഹിച്ചു.ആരോഗ്യ ബോധവൽക്കരണ പ്രദർശനം-സാംസ്കാരിക പരിപാടികൾ ശുചിത്വ കാർഷിക പ്രദർശനം എന്നിവയും ഇതോടനുബന്ധിച്ച്‌ നടത്തും. ജനപ്രധിനിധികളായ രജീന്ദ്രൻ കപ്പള്ളി , സി കെ നാസർ , എം സി സുബൈർ , എ സജീവൻ , പി പി ബാലകൃഷ്ണൻ ,

വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ മുഹമ്മദ് ബംഗ്ലത്ത് , സി എച്ച് മോഹനൻ , പി കെ ദാമു മാസ്റ്റർ , എം പി സൂപ്പി ,കരിമ്പിൽ ദിവാകരൻ , കെ എം രഘുനാഥ്, ‌ എന്നിവർ സംസാരിച്ചു.

സ്വാഗത സംഘം ഭാരവാഹികളായി വി വി മുഹമ്മദലി (ചെയർമാൻ) , ഡോ സന്തോഷ്‌കുമാർ(ജനറൽ കൺവീനർ ), ഏരത്ത് റഹീം മാസ്റ്റർ (കൺവീനർ) , നരിക്കോൾ ഹമീദ് ഹാജി (ട്രഷറർ ) വിവിധ സബ് കമ്മിറ്റി ചെയർമാൻ ,കൺ വീനർമാരായി സികെ നാസർ , എടത്തിൽ നിസാർ മാസ്റ്റർ( പ്രോഗ്രാം ),എം സി സുബൈർ ,

കെ എം രഘുനാഥ് (‌ പ്രചാരണം ), ജനീദ ഫിർദൗസ് , ഹരിസ് മാത്തോട്ടത്തിൽ ( വളണ്ടിയർ ),അബ്ബാസ് കണേക്കൽ , എ സതീഷ് ബാബു (അക്കമഡേഷൻ ) എ ദിലീപ് കുമാർ , സുരേന്ദ്രൻ കല്ലേരി ( രജിസ്‌ട്രേഷൻ ),എ കെ സുബൈർ , സി പി സലാം ( ട്രാൻസ്‌പോർട്ടേഷൻ ) വി അബ്ദുൽ ജലീൽ , ഫൈസൽ കോമത്ത് (ഭക്ഷണം ) എന്നിവരെ തെരെഞ്ഞെടുത്തു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/149841/palliative-familyreunion-501-member-swagathsangh-formed-nadapuram)