---
title: "#WorldHeartDay | ലോക ഹൃദയ ദിനം; നാദാപുരം ഗവ: ആശുപത്രിയും യു പി സ്കൂളും സംയുക്തമായി റാലി സംഘടിപ്പിച്ചു"
english_title: "#WorldHeartDay #rally #organized #Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/149875/worldheartday-rally-organized-nadapuram-new"
published_at: "2023-09-29T20:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6516eb5a094dc_rali.jpg"
keywords: []
---

# #WorldHeartDay | ലോക ഹൃദയ ദിനം; നാദാപുരം ഗവ: ആശുപത്രിയും യു പി സ്കൂളും സംയുക്തമായി റാലി സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം: [** നാദാപുരം ഗവ: ആശുപത്രിയും നാദാപുരം ഗവ: യു പി സ്കൂളും സംയുക്തമായി ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് റാലി സംഘടിപ്പിച്ചു. നാദാപുരം പഞ്ചായത്ത് വാർഡ് മെമ്പർ അബ്ബാസ് കണേക്കൽ റാലി ഉദ്‌ഘാടനം ചെയ്തു.

## Article Content

**നാദാപുരം: [** നാദാപുരം ഗവ: ആശുപത്രിയും നാദാപുരം ഗവ: യു പി സ്കൂളും സംയുക്തമായി ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് റാലി സംഘടിപ്പിച്ചു. നാദാപുരം പഞ്ചായത്ത് വാർഡ് മെമ്പർ അബ്ബാസ് കണേക്കൽ റാലി ഉദ്‌ഘാടനം ചെയ്തു.

ഹെൽത്ത് ഇൻസ്‌പെക്ടർ സുരേന്ദ്രൻ കല്ലേരി, താലൂക്ക് ആശുപത്രിയിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ, എം.എൽ.എസ്.പി.നഴ്‌സുമാർ, ആശ പ്രവർത്തകർ, നാദാപുരം ഗവൺമെന്റ് യു.പി സ്കൂളിലെ അശോകൻ മാസ്റ്റർ, ബഷീർ മാസ്റ്റർ, മറ്റ് അധ്യാപകർ, സ്കൂളിലെ വിദ്യാർത്ഥികൾ തുടങ്ങിയവർ റാലിയിൽ പങ്കെടുത്തു.

ബാൻഡ് മേളത്തോടുകൂടി പ്ലകാർഡുകൾ പിടിച്ച് കുട്ടികൾ റാലിയിൽ പങ്കെടുത്തു. ജനകീയ ശ്രദ്ധ പിടിച്ചുപറ്റാൻ റാലിക്ക് സാധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/149875/worldheartday-rally-organized-nadapuram-new)