---
title: "#Garbagefree|ചേലക്കാട് ഇനി ചേലുള്ള നാടാവും; മാലിന്യ മുക്ത നാദാപുരം പദ്ധതി, പ്രവർത്തനങ്ങൾക്ക് ചേലക്കാട്ട് തുടക്കം "
english_title: "#Chelakad #Garbagefree #Nadapuram #project #activities #started "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/150045/chelakad-garbagefree-nadapuram-project-activities-started-new"
published_at: "2023-09-30T15:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6517ecad32a20_chelakkad.jpg"
keywords: []
---

# #Garbagefree|ചേലക്കാട് ഇനി ചേലുള്ള നാടാവും; മാലിന്യ മുക്ത നാദാപുരം പദ്ധതി, പ്രവർത്തനങ്ങൾക്ക് ചേലക്കാട്ട് തുടക്കം 

> **Lead Summary:** **നാദാപുരം:[ ** മാലിന്യ മുക്ത നാദാപുരം പദ്ധതിയുടെ ഭാഗമായുള്ള, സൗന്ദര്യ വൽക്കരണ പ്രവർത്തനങ്ങൾക്ക് ചേലക്കാട്ട് തുടക്കമായി. ഘട്ടം ഘട്ടമായുള്ള വിവിധ പ്രവർത്തനങ്ങൾക്കാണ് യോഗം രൂപം നൽകിയത്.

## Article Content

**നാദാപുരം:[ ** മാലിന്യ മുക്ത നാദാപുരം പദ്ധതിയുടെ ഭാഗമായുള്ള, സൗന്ദര്യ വൽക്കരണ പ്രവർത്തനങ്ങൾക്ക് ചേലക്കാട്ട് തുടക്കമായി. ഘട്ടം ഘട്ടമായുള്ള വിവിധ പ്രവർത്തനങ്ങൾക്കാണ് യോഗം രൂപം നൽകിയത്.

ഇതു പൂർത്തിയാവുന്നതോടെ ശുചിത്വവും വൃത്തിയുമുള്ള ചേലുള്ള നാടായി ചേലക്കാട് മാറും. ഇതു സംബന്ധിച്ച് ചേർന്ന ആദ്യ ക്ലസ്റ്റർ മീറ്റിംഗ് ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അഖില മര്യാട്ട് ഉദ്ഘാടനം ചെയ്തു.

സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം സി സുബൈർ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ഗ്രാമ പഞ്ചായത്ത്‌ ഹെൽത്ത്‌ ഇൻസ്‌പെക്ടർ കെ സതീഷ് ബാബു പദ്ധതി വിശദീകരിച്ചു. പ്രദേശത്തെ വ്യാപാരികളാണ് യോഗത്തിൽ പങ്കെടുത്തത്.

വിവിധ രാഷ്ട്രീയ, മത സംഘടന പ്രധിനിധികൾ, സന്നദ്ധ പ്രവർത്തകർ, നാട്ടുകാർ എന്നിവരുടെ വിപുലമായ യോഗം ഉടനെ വിളിച്ചു ചേർക്കുമെന്ന് വാർഡ് മെമ്പർ എം സി സുബൈർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/150045/chelakad-garbagefree-nadapuram-project-activities-started-new)