---
title: "#EggVillage | മുട്ട ഗ്രാമം പദ്ധതി; വനിതകൾക്കായുള്ള മുട്ട ഗ്രാമം പദ്ധതിയുടെ ഉദ്‌ഘാടനം നിർവ്വഹിച്ചു "
english_title: "#EggVillage #Project #Inaugurated #women"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/150123/egg-village-project-inaugurated-muttagramam-women"
published_at: "2023-09-30T21:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6518445c2d3bf_mutta.jpg"
keywords: []
---

# #EggVillage | മുട്ട ഗ്രാമം പദ്ധതി; വനിതകൾക്കായുള്ള മുട്ട ഗ്രാമം പദ്ധതിയുടെ ഉദ്‌ഘാടനം നിർവ്വഹിച്ചു 

> **Lead Summary:** **വാണിമേൽ: [** വാണിമേൽ ഗ്രാമ പഞ്ചായത്തിലെ ഉൽപാദന മേഖല ലക്ഷ്യപ്രാപ്തിയിലെത്തിക്കുന്നതിന്നും, സ്ത്രീ ശാക്തീകരണം ലക്ഷ്യം വെച്ചും 2023 - 24 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന വനിതകൾക്കായുള്ള മുട്ട ഗ്രാമം പദ്ധതിയുടെ ഉദ്‌ഘാടനം വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. സുരയ്യ ടീച്ചർ നിർവഹിച്ചു.

## Article Content

**വാണിമേൽ: [** വാണിമേൽ ഗ്രാമ പഞ്ചായത്തിലെ ഉൽപാദന മേഖല ലക്ഷ്യപ്രാപ്തിയിലെത്തിക്കുന്നതിന്നും, സ്ത്രീ ശാക്തീകരണം ലക്ഷ്യം വെച്ചും 2023 - 24 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന വനിതകൾക്കായുള്ള മുട്ട ഗ്രാമം പദ്ധതിയുടെ ഉദ്‌ഘാടനം വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. സുരയ്യ ടീച്ചർ നിർവഹിച്ചു.

ഗ്രാമ പഞ്ചായത്ത് മെമ്പർ എം.കെ മജീദ് അദ്ധ്യക്ഷനായ ചടങ്ങിൽ വാണിമേൽ വെറ്റിനറി സർജൻ ഡോ ദിൽവേദ് പദ്ധതി വിശദീകരിച്ചു . രണ്ടായിരം കുടുംബങ്ങളിൽ പത്തായിരം കോഴികളെ വളർത്തി പഞ്ചായത്തിലെ മുട്ടയുൽപാദനം ഗണ്യമായി വർധിപ്പിക്കാൻ കൂടി ഗ്രാമപഞ്ചായത്ത് ലക്ഷ്യമിടുന്നു. ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ രാഹുൽ പരിപാടിക്ക് നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/150123/egg-village-project-inaugurated-muttagramam-women)