---
title: "#Wastefree | മാലിന്യ മുക്ത നാദാപുരം; നാദാപുരം ഗവ: യു പി സ്‌കൂൾ ശുചീകരണം നടത്തി "
english_title: "#Wastefree #Nadapuram #NadapuramGovt:UPschool #cleaning "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/150302/wastefree-nadapuram-nadapuramgovtupschool-cleaning"
published_at: "2023-10-01T18:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6519678f77900_clean.jpg"
keywords: []
---

# #Wastefree | മാലിന്യ മുക്ത നാദാപുരം; നാദാപുരം ഗവ: യു പി സ്‌കൂൾ ശുചീകരണം നടത്തി 

> **Lead Summary:** **നാദാപുരം: **ഒക്ടോബർ 1,2 തിയ്യതികളിൽ നടത്തുന്ന മാലിന്യ മുക്ത നാദാപുരം പദ്ധതിയുടെ ഭാഗമായി നാദാപുരം ഗവ : യു പി സ്‌കൂൾ പരിസരം പൊതു ശുചീകരണം നടത്തി.

## Article Content

**നാദാപുരം: **ഒക്ടോബർ 1,2 തിയ്യതികളിൽ നടത്തുന്ന മാലിന്യ മുക്ത നാദാപുരം പദ്ധതിയുടെ ഭാഗമായി നാദാപുരം ഗവ : യു പി സ്‌കൂൾ പരിസരം പൊതു ശുചീകരണം നടത്തി.

പി ടി എ യുടെയും സ്റ്റാഫിന്റെയും നേതൃത്വത്തിൽ നടത്തിയ ശുചീകരണ പ്രവർത്തനം പി ടി എ പ്രസിഡന്റും ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ സി കെ നാസർ ഉദ്ഘാടനം ചെയ്തു.

പി.ടി.എ ഭാരവാഹികളായ വി.കെ.സലീം, ടി.ബാബു, എം.എം.അനിൽകുമാർ, ഹെഡ്മാസ്റ്റർ കെ.കെ.രമേശൻ തുടങ്ങിയവരോടൊപ്പം സ്കൂളിലെ മുഴുവൻ സ്റ്റാഫും, തൊഴിലുറപ്പ്പദ്ധതിയിലെ അംഗങ്ങളും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/150302/wastefree-nadapuram-nadapuramgovtupschool-cleaning)