---
title: "#kpkunhammadkutti | കുനിങ്ങാട് -പുറമേരി - വേറ്റുമ്മൽ റോഡിന് 7 കോടി രൂപയുടെ അനുമതി "
english_title: "#Kuningad-Purameri-Vetummalroad #sanctioned #7 crore"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/150311/kuningad-purameri-vetummalroad-sanctioned-7-crore"
published_at: "2023-10-01T18:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651974624f35c_kunjammad.jpg"
keywords: []
---

# #kpkunhammadkutti | കുനിങ്ങാട് -പുറമേരി - വേറ്റുമ്മൽ റോഡിന് 7 കോടി രൂപയുടെ അനുമതി 

> **Lead Summary:** **നാദാപുരം: **[**** ]വടകര വില്യാപ്പള്ളി ചേലക്കാട് റോഡിനെയും കൈനാട്ടി നാദാപുരം സംസ്ഥാന പാതയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന റോഡായ കുനിങ്ങാട് പുറമേരി വേറ്റുമ്മൽ റോഡിൻറെ 3.05 കി.മീ. ഭാഗത്തിനാണ് ഉന്നത നിലവാരത്തിൽ ഉയർത്തുന്നതിന് നബാർഡിൻറെ 7 കോടി രൂപയുടെ അനുമതി ലഭിച്ചതായി കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ .

## Article Content

**നാദാപുരം: **[**** ]വടകര വില്യാപ്പള്ളി ചേലക്കാട് റോഡിനെയും കൈനാട്ടി നാദാപുരം സംസ്ഥാന പാതയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന റോഡായ കുനിങ്ങാട് പുറമേരി വേറ്റുമ്മൽ റോഡിൻറെ 3.05 കി.മീ. ഭാഗത്തിനാണ് ഉന്നത നിലവാരത്തിൽ ഉയർത്തുന്നതിന് നബാർഡിൻറെ 7 കോടി രൂപയുടെ അനുമതി ലഭിച്ചതായി കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ .

സംസ്ഥാന സർക്കാർ പൊതുമരാമത്ത് വകുപ്പ് മുഖേന, നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഈ റോഡിന് അനുമതി ലഭിച്ചിട്ടുള്ളത്. ഈ റോഡ് നവീകരിക്കേണ്ടതിന്റെ ആവശ്യകത പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.

ആധുനിക രീതിയിൽ നിർമ്മാണം നടത്താൻ വിഭാവനം ചെയ്തിട്ടുള്ള ഈ റോഡിൻറെ 3.05 k.m. ഭാഗം പ്രധാനമായും പുറമേരി ഗ്രാമപഞ്ചായത്തിലൂടെയാണ് കടന്നുപോകുന്നത്.

കുണ്ടും കുഴിയടച്ചും റീടാറിംഗ് ചെയ്തുമാണ് നിലവിൽ ഈ റോഡ് ഗതാഗതത്തിന് അനുയോജ്യമാക്കി വന്നിരുന്നത്. സുരക്ഷാ മുന്നറിയിപ്പുകൾ ഉൾപ്പെടെ ഒരുക്കി കൊണ്ടായിരിക്കും ഈ റോഡ് നിർമാണം നടത്തുക.

കുനിങ്ങാട് പുറമേരി വേറ്റുമ്മൽ റോഡിന് 7 കോടി രൂപയുടെ അനുമതി ലഭ്യമാക്കുന്നതിന് വേണ്ടി പ്രയത്നിച്ച പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനും, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്കും നന്ദി രേഖപ്പെടുത്തുന്നതായി കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/150311/kuningad-purameri-vetummalroad-sanctioned-7-crore)