---
title: "#cleanedup  |  പുറമേരി ടൗൺ ശുചീകരിച്ചു; ഗാന്ധി ജയന്തി ദിനത്തിൽ വ്യാപാരികൾ പുറമേരി ടൗൺ ശുചീകരിച്ചു"
english_title: "#town #cleanedup #GandhiJayanti #traders #cleaned #town #Pumari"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/150557/town-cleanedup-gandhijayanti-traders-cleaned-town-pumari"
published_at: "2023-10-02T18:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651abbc59d97d_cleaning.jpg"
keywords: []
---

# #cleanedup  |  പുറമേരി ടൗൺ ശുചീകരിച്ചു; ഗാന്ധി ജയന്തി ദിനത്തിൽ വ്യാപാരികൾ പുറമേരി ടൗൺ ശുചീകരിച്ചു

> **Lead Summary:** **പുറമേരി**** :[ **ഗാന്ധി ജയന്തി ദിനത്തിൽ പുറമേരി ലയേൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വ്യാപാരി വ്യവസായി സമിതി, വ്യാപാരി വ്യവസായി ഏകോപനസമിതി, കെ.ആർ എച്ച്.എസ്സ് എസ്സ്. എൻ എസ് എസ് . യൂനിറ്റ്, സന്നദ്ധ സംഘടനകൾ തുടങ്ങിയവർ അടങ്ങിയ കൂട്ടായ്മ പുറമേരി ടൗൺ ശുചീകരിച്ചു.

## Article Content

**പുറമേരി**** :[ **ഗാന്ധി ജയന്തി ദിനത്തിൽ പുറമേരി ലയേൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വ്യാപാരി വ്യവസായി സമിതി, വ്യാപാരി വ്യവസായി ഏകോപനസമിതി, കെ.ആർ എച്ച്.എസ്സ് എസ്സ്. എൻ എസ് എസ് . യൂനിറ്റ്, സന്നദ്ധ സംഘടനകൾ തുടങ്ങിയവർ അടങ്ങിയ കൂട്ടായ്മ പുറമേരി ടൗൺ ശുചീകരിച്ചു.

പരിപാടിയുടെ ഉദ്ഘാടനം പുറമേരി ഗ്രാമ പഞ്ചായത്ത് പ്രസിസന്റ് അഡ്വ. ജ്യോതി ലക്ഷമി നിർവഹിച്ചു. പഞ്ചായത്ത് വൈ.പ്രസിഡന്റ് വിജയൻ മാസ്റ്റർ, വാർഡ് മെമ്പർ ബീന കെ, ലയൺ സോൺ ചെയർപേർസൻ അഡ്വ. സജി മോഹൻ, എടക്കൂടി സജീവൻ , തുടങ്ങിയവർ സംസാരിച്ചു.

ലയൺസ് ക്ലബ്ബ് പ്രസിഡന്റ് എം.സി. സുരേഷ് അദ്ധ്യക്ഷനായ ചടങ്ങിൽ വ്യാപാരി സമിതി ജില്ലാ ഭാരവാഹി പ്രദീപൻ സി.എച്ച്. സ്വാഗതവും, ലയൺസ് ക്ലബ്ബിന്റെസെക്രറട്ടറി ബാബു പിലാച്ചേരി നന്ദി പറഞ്ഞു. ശുചീകരണ പ്രവർത്തികൾ നേരിൽ കണ്ട് കുറ്റ്യാടി എം എൽ.എ. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ, കേണൽ ജയദേവൻ എന്നിവർ വളണ്ടിയർമാരെ അഭിനന്ദിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/150557/town-cleanedup-gandhijayanti-traders-cleaned-town-pumari)