---
title: "#waste  |  മാലിന്യമുക്ത നാദാപുരം; 5000 പേർ അണി നിരന്ന് പ്രധാന ടൗണുകൾ ശുചീകരിച്ചു"
english_title: "#Garbage-free #Nadapuram #5000people #linedup #cleaned #maintowns"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/150575/garbage-free-nadapuram-5000people-linedup-cleaned-maintowns"
published_at: "2023-10-02T19:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651b92545a409_waste.jpg"
keywords: []
---

# #waste  |  മാലിന്യമുക്ത നാദാപുരം; 5000 പേർ അണി നിരന്ന് പ്രധാന ടൗണുകൾ ശുചീകരിച്ചു

> **Lead Summary:** **നാദാപുരം **:[** **]മലിന്യ മുക്ത നാദാപുരം പ്രവർത്തനങ്ങളുടെ ഭാവമായി നാദാപുരം പഞ്ചായത്തിലെ പ്രധാന റോഡുകൾ ഗാന്ധി ജയന്തി ദിനത്തിൽ ശുചീകരിച്ചു . കകംവള്ളി ,നാദാപുരം ,ആവോലം , പേരോട് ,കസ്തൂരിക്കുളം ,കല്ലാച്ചി , തെരുവമ്പറമ്പ് ,ചിയ്യൂർ ,പായന്തോങ് , ചേലക്കാട് ,എന്നീ സ്ഥലങ്ങളിൽ തൊഴിലുറപ്പ് തൊഴിലാളികൾ , ഹരിത കർമ്മ സേനാംഗങ്ങൾ , വ്യാപാരികൾ ,കുടുംബശ്രീ അംഗങൾ , വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങി അയ്യായിരത്തോളം പേർ അണിനിരന്നാണ് ശുചീകരണ പ്രവർത്തനം നടന്നത്.

## Article Content

**നാദാപുരം **:[** **]മലിന്യ മുക്ത നാദാപുരം പ്രവർത്തനങ്ങളുടെ ഭാവമായി നാദാപുരം പഞ്ചായത്തിലെ പ്രധാന റോഡുകൾ ഗാന്ധി ജയന്തി ദിനത്തിൽ ശുചീകരിച്ചു . കകംവള്ളി ,നാദാപുരം ,ആവോലം , പേരോട് ,കസ്തൂരിക്കുളം ,കല്ലാച്ചി , തെരുവമ്പറമ്പ് ,ചിയ്യൂർ ,പായന്തോങ് , ചേലക്കാട് ,എന്നീ സ്ഥലങ്ങളിൽ തൊഴിലുറപ്പ് തൊഴിലാളികൾ , ഹരിത കർമ്മ സേനാംഗങ്ങൾ , വ്യാപാരികൾ ,കുടുംബശ്രീ അംഗങൾ , വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങി അയ്യായിരത്തോളം പേർ അണിനിരന്നാണ് ശുചീകരണ പ്രവർത്തനം നടന്നത്.

എം ഇ ടി , ഹൈ ടെക് ടി ഐ എം ഹയർ സെക്കണ്ടറി സ്‌കൂൾ എന്നിവിടങ്ങളിലെ എൻ എസ്‌ എസ്‌ വളണ്ടിയർമാർ ,കല്ലാച്ചി ടൗണിലെ മദ്രസ്സാ വിദ്യാർഥികൾ എന്നിവർ ശുചീകരണത്തിൽ പങ്കെടുത്തു . ശുചീകരണ പ്രവർത്തനങ്ങളുടെ ഉത്ഘാടനം കല്ലാച്ചി ടൗണിൽ വെച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി നിർവ്വഹിച്ചു .

വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അദ്ധ്യക്ഷത വഹിച്ചു . സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ സി കെ നാസർ, എം സി സുബൈർ ,ജനീദ ‌ ഫിർദൗസ് ,അംഗങ്ങളായ പി പി ബാലകൃഷ്ണൻ , നിഷ നോജ് ,അബ്ബാസ് കണേക്കൽ, മസ്ബൂബ ഇബ്രാഹിം , അസിസ്റ്റന്റ് സെക്രട്ടറി ടി പ്രേമാനന്ദൻ ,ഹെൽത്ത് ഇൻസ്പെകർ സതീഷ്ബാബു എന്നിവർ സംബന്ധിച്ചു .

വിവിധ കേന്ദ്രങ്ങളിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങൾക്കു ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി വാസു, വി പി കുഞ്ഞിരാമൻ , എ ദിലീപ് കുമാർ ,റീന കിണാമ്പറേമ്മൽ , എ കെ ബിജിത്ത് ,സുനിത എടവത്ത് കണ്ടി ,എ കെ സുബൈർ , വി അബ്ദുൽ ജലീൽ , സി ടി കെ സമീറ , സി ഡി എസ്‌ ചെയർ പേഴ്സൺ കെ റീജ എന്നിവർ നേതൃത്വം നൽകി . കഴിഞ്ഞ ദിവസം നടന്ന ഗൃഹ സന്ദർശന ശുചീകരണത്തിന്റെ ഭാഗമായി നാലായിരത്തിൽ പരം വീടുകൾ ശുചീകരിച്ചിട്ടുണ്ട്.

ശുചീകരണം നടത്തിയ ടൗണുകളിൽ ക്ലസ്റ്ററുകൾ രൂപീകരിച്ച് സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും.മാലിന്യ മുക്ത നാദാപുരം പദ്ധതിയുടെ ഭാഗമായി കല്ലാച്ചി ടൗണിൽ പത്താം വാർഡ് വികസന സമിതിയുടെ ആഭിമുഖ്യത്തിൽ ലൈസ് ബിന്നുകളുടെ ഉത്ഘാടനം പ്രസിഡന്റ് വി വി മുഹമ്മദലി നിർവ്വഹിച്ചു. വാർഡ് വികസന സമിതി അംഗങ്ങളായ കരിമ്പിൽ ദിവാകരൻ ,എ സുരേഷ് ബാബു , എ കെ പീതാംബരൻ മാസ്റ്റർ ,കെ ടി കെ ചന്ദ്രൻ,കെ മോഹനൻ മാസ്റ്റർ, ടി അനൂപ് , കെ കെ ചന്ദ്രൻ മാസ്റ്റർ എന്നിവർ സംബന്ധിച്ചു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/150575/garbage-free-nadapuram-5000people-linedup-cleaned-maintowns)