---
title: "#Agriculture  | സന്തോഷ വാർത്ത; കർഷക തൊഴിലാളികൾക്ക് അംശദായ കുടിശ്ശിക അടക്കാം"
english_title: "#Goodnews #Agricultural #laborers #pay #installmentdues"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/150799/goodnews-agricultural-laborers-pay-installmentdues"
published_at: "2023-10-03T17:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651c05ae90014_farmer.jpg"
keywords: []
---

# #Agriculture  | സന്തോഷ വാർത്ത; കർഷക തൊഴിലാളികൾക്ക് അംശദായ കുടിശ്ശിക അടക്കാം

> **Lead Summary:** **നാദാപുരം:[ **ആനുകൂല്യങ്ങൾ മുടങ്ങുവോയെന്ന ആശങ്ക വേണ്ട. ഒരു സന്തോഷ വാർത്ത. കർഷക തൊഴിലാളികൾക്ക് അംശദായ കുടിശ്ശിക അടക്കാം. കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് അംശദായം അടക്കുന്നതിന് 24 മാസത്തിലധികം വീഴ്ച വരുത്തി അംഗത്വം നഷ്ടപ്പെട്ട 60 വയസ്സ് പൂർത്തിയാവാത്ത അംഗങ്ങൾക്ക് കാലപരിധിയില്ലാതെ അംശദായ കുടിശ്ശിക പിഴസഹിതം അടച്ച് അംഗത്വം പുനഃസ്ഥാപിക്കുന്നതിന് അവസരം.

## Article Content

**നാദാപുരം:[ **ആനുകൂല്യങ്ങൾ മുടങ്ങുവോയെന്ന ആശങ്ക വേണ്ട. ഒരു സന്തോഷ വാർത്ത. കർഷക തൊഴിലാളികൾക്ക് അംശദായ കുടിശ്ശിക അടക്കാം. കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് അംശദായം അടക്കുന്നതിന് 24 മാസത്തിലധികം വീഴ്ച വരുത്തി അംഗത്വം നഷ്ടപ്പെട്ട 60 വയസ്സ് പൂർത്തിയാവാത്ത അംഗങ്ങൾക്ക് കാലപരിധിയില്ലാതെ അംശദായ കുടിശ്ശിക പിഴസഹിതം അടച്ച് അംഗത്വം പുനഃസ്ഥാപിക്കുന്നതിന് അവസരം.

ഇതിന് ഒക്ടോബർ 31 വരെ സമയം അനുവദിച്ചതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കുടിശ്ശിക വരുത്തിയ ഓരോ വർഷത്തിനും പത്ത് രൂപ നിരക്കിൽ പിഴ ഈടാക്കും. കുടിശ്ശിക അടക്കുന്ന തൊഴിലാളികളുടെ ആധാർ കാർഡിന്റെ പകർപ്പ്, ബാങ്ക് പാസ്സ്ബുക്ക് പകർപ്പ് ഫോൺ നമ്പർ എന്നിവ ഹാജരാക്കണം. ഫോൺ : 0495 2384006

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/150799/goodnews-agricultural-laborers-pay-installmentdues)