---
title: "#Farmers'Union  |  കർഷകരുടെ നടുവൊടിക്കുന്ന സർക്കാർ നയം തിരുത്തുക -സ്വതന്ത്ര കർഷക സംഘം"
english_title: "#Revise #government #policy #disturbs #farmers #Independent #Farmers'Union"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/150809/revise-government-policy-disturbs-farmers-independent-farmersunion"
published_at: "2023-10-03T19:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651c1b1cea748_farmer_pic.jpg"
keywords: []
---

# #Farmers'Union  |  കർഷകരുടെ നടുവൊടിക്കുന്ന സർക്കാർ നയം തിരുത്തുക -സ്വതന്ത്ര കർഷക സംഘം

> **Lead Summary:** **നാദാപുരം : [ **കാർഷികോൽപ്പന്നങ്ങളുടെ വിലയിടിവിലൂടെ കർഷകരുടെ നടുവൊടിക്കുന്ന കേന്ദ്ര കേരള സർക്കാർ നയം തിരുത്തണമെന്ന് സ്വതന്ത്ര കർഷക സംഘം നാദാപുരം പഞ്ചായത്ത് കൺവൻഷൻ ആവശ്യപ്പെട്ടു. മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എം.പി. സൂപ്പി ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം : [ **കാർഷികോൽപ്പന്നങ്ങളുടെ വിലയിടിവിലൂടെ കർഷകരുടെ നടുവൊടിക്കുന്ന കേന്ദ്ര കേരള സർക്കാർ നയം തിരുത്തണമെന്ന് സ്വതന്ത്ര കർഷക സംഘം നാദാപുരം പഞ്ചായത്ത് കൺവൻഷൻ ആവശ്യപ്പെട്ടു. മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എം.പി. സൂപ്പി ഉദ്ഘാടനം ചെയ്തു.

വല്ലംകണ്ടി അബ്ദുല്ല അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി നസീർ വളയം മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് വലിയാണ്ടി ഹമീദ് സംസാരിച്ചു. എടത്തിൽ നിസാർ സ്വാഗതവും പൈക്കാട്ട് അമ്മത് മാസ്റ്റർ നന്ദിയും പറഞ്ഞു.

ഭാരവാഹികൾ : സി.കെ.മഹമൂദ് ഹാജി (പ്രസിഡന്റ്) എൻ. അബൂബക്കർ വെള്ള്യാലിൽ അമ്മത് ഹാജി (വൈ.പ്രസിഡന്റ്) പൈക്കാട്ട് അമ്മത് മാസ്റ്റർ (ജനറൽ സെക്രട്ടറി) കെ.പി.ഇബ്രാഹിം, പഷ്നംകുനി സൂപ്പി (ജോ.സെക്രട്ടറി) കളത്താട്ടിൽ അമ്മത് ഹാജി (ട്രഷറർ)

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/150809/revise-government-policy-disturbs-farmers-independent-farmersunion)