---
title: "#threatened | മദ്യപിച്ച് വീട്ടിൽ കയറി വീട്ടമ്മയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി "
english_title: "#entered #house #drunk #threatened #kill #housewife"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/151048/entered-house-drunk-threatened-kill-housewife"
published_at: "2023-10-04T17:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651d5184bd4aa_parathi.jpg"
keywords: []
---

# #threatened | മദ്യപിച്ച് വീട്ടിൽ കയറി വീട്ടമ്മയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി 

> **Lead Summary:** **നാദാപുരം:[ **മദ്യപിച്ച് വീട്ടിൽ കയറി അതിക്രമിച്ചതായി പരാതി. തെരുവൻപറമ്പ് വലിയ പറമ്പത്ത് ബിനുവിനെതിരെയാണ് വീട്ടമ്മയായ യുവതി പരാതി നൽകിയത്. മദ്യലഹരിയിൽ ഇയാൾ അസഭ്യം പറഞ്ഞെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.

## Article Content

**നാദാപുരം:[ **മദ്യപിച്ച് വീട്ടിൽ കയറി അതിക്രമിച്ചതായി പരാതി. തെരുവൻപറമ്പ് വലിയ പറമ്പത്ത് ബിനുവിനെതിരെയാണ് വീട്ടമ്മയായ യുവതി പരാതി നൽകിയത്. മദ്യലഹരിയിൽ ഇയാൾ അസഭ്യം പറഞ്ഞെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.

ഇന്നലെ രാത്രി പതിനൊന്നേ മുക്കലോടുകൂടിയാണ് ബിനു പരാതിക്കാരിയുടെ വീട്ടിൽ കയറിച്ചെന്ന് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. യുവതിയുടെ ഭർത്താവും മകനും കോയമ്പത്തൂർ ജോലി ചെയ്യുകയാണ്. ഇതിനു മുൻപും ബിനു വീട്ടിൽ കയറി പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

അതിക്രമത്തിന് ഇരയായ യുവതി നാദാപുരം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ മാസവും യുവതിക്ക് നേരെ അക്രമം ഉണ്ടായതായി പരാതിയിൽ പറയുന്നുണ്ട്. ആരോപണവിധേയനായ യുവാവിനെ സംരക്ഷിക്കാൻ ചിലർ ശ്രമിക്കുന്നതായി പരാതിക്കാരി ആരോപിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/151048/entered-house-drunk-threatened-kill-housewife)