---
title: "#Accidents | അപകടങ്ങൾ പതിവാകുന്നു, കെ.എസ്ഇ.ബി അനാസ്ഥയെന്ന്; കല്ലാച്ചി ടൗൺ ബൈപ്പാസ് ഇഴഞ്ഞു നീങ്ങുന്നു "
english_title: "#Accidents #frequent #KSEB #negligent #KallachiTownBypass #crawling"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/151053/accidents-frequent-kseb-negligent-kallachitownbypass-crawling"
published_at: "2023-10-04T17:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651d59c36aa60_bipas.jpg"
keywords: []
---

# #Accidents | അപകടങ്ങൾ പതിവാകുന്നു, കെ.എസ്ഇ.ബി അനാസ്ഥയെന്ന്; കല്ലാച്ചി ടൗൺ ബൈപ്പാസ് ഇഴഞ്ഞു നീങ്ങുന്നു 

> **Lead Summary:** **നാദാപുരം: [ **കല്ലാച്ചി ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ടൗൺ ബൈപ്പാസിനായി കോടികൾ ചെലവഴിച്ച് പണി നടക്കുന്നുണ്ടെങ്കിലും വകുപ്പുകളുടെ ഏകോപനമില്ലായ്മ പ്രവൃത്തി ഇഴഞ്ഞു നീങ്ങാനിടയാവുന്നു.

## Article Content

**നാദാപുരം: [ **കല്ലാച്ചി ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ടൗൺ ബൈപ്പാസിനായി കോടികൾ ചെലവഴിച്ച് പണി നടക്കുന്നുണ്ടെങ്കിലും വകുപ്പുകളുടെ ഏകോപനമില്ലായ്മ പ്രവൃത്തി ഇഴഞ്ഞു നീങ്ങാനിടയാവുന്നു.

കല്ലാച്ചി ടൗൺ ബൈപ്പാസ് ഇഴഞ്ഞു നീങ്ങുന്നു. ബൈപ്പാസ് നിർമ്മാണത്തിന് കല്ലാച്ചി -വാണിമേൽ റോഡ് മുതൽ കല്ലാച്ചി സംസ്ഥാന പാതവരെ നിലവിലെ റോഡ് വീതി കൂട്ടിയിട്ടുണ്ട്. ഇതെ തുടർന്ന് പഴയ ഇടുങ്ങിയ റോഡരികിലെ ഇലക്ട്രിക്ക് പോസ്റ്റുകൾ പുതിയ റോഡിൻ്റെ മധ്യത്തിലായിട്ടുണ്ട്. വൈദ്യുതി പോസ്റ്റുകൾ കെഎസ്ഇബി അധികൃതർ മാറ്റുന്നില്ല എന്നാണ് കരാറുകാരൻ പറയുന്നത്.

ഒരു മാസത്തോളമായി വൈദ്യുതി ഓഫീസിൽ പൊതുമരാമത്ത് പോസ്റ്റ് മാറ്റാനുള്ള അപേക്ഷ നൽകിയെങ്കിലും നിസാര കാരണങ്ങൾ പറഞ്ഞ് വൈകിക്കുകയാണെന്ന പരാതി ഉണ്ട്.

ഒടുവിൽ വാഹനമില്ലാത്തതുകൊണ്ടാണ് വരാത്തതെന്ന് പറഞ്ഞെങ്കിലും വാഹനവുമായി പൊതുമരാമത്ത് ജീവനക്കാർ പോയെങ്കിലും അവരെ മടക്കി അയക്കുകയായിരുന്നു. റോഡിൻ്റെ മധ്യത്തിൽ പോസ്റ്റ് ഉള്ളതിനാൽ അപകടവും പതിവാകുന്നു. കഴിഞ്ഞ ദിവസം ഇത്തരത്തിൽ ഒരു ജീപ്പ് അപകടത്തിൽ പെട്ടിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/151053/accidents-frequent-kseb-negligent-kallachitownbypass-crawling)