---
title: "#newbuilding |  നാദാപുരം ഗവ. യു പി സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലാക്കും; 3 കോടി രൂപ ചെലവിട്ട് കെട്ടിടം നിർമ്മിക്കുന്നു."
english_title: "#Nadapuram #Govt. UPschool #internationalized #building #being #constructed #cost #Rs.3crores."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/151077/nadapuram-govt-upschool-internationalized-building-being-constructed-cost-rs3crores"
published_at: "2023-10-04T19:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651d6e41bdfb2_newbuilding.jpg"
keywords: []
---

# #newbuilding |  നാദാപുരം ഗവ. യു പി സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലാക്കും; 3 കോടി രൂപ ചെലവിട്ട് കെട്ടിടം നിർമ്മിക്കുന്നു.

> **Lead Summary:** **നാദാപുരം: [**നാദാപുരം ഗവ. യു പി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലാക്കാനു മാസ്റ്റർ പ്ലാനിന്റെ ഭാഗമായി പാശ്‌ചാത്തല സൗകര്യം വർദ്ധിപ്പിക്കുന്നതിന് 3 കോടി രൂപ ചെലവിട്ട്‌ പുതിയ കെട്ടിടം നിർമ്മിക്കുന്നു. കിഫ്‌ബി ഫണ്ടുപയോഗിച്ചുള്ള സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണ പ്രവൃത്തി ഉടൻ ആരംഭിക്കുന്നതാണെന്ന് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി അറിയിച്ചു.

## Article Content

**നാദാപുരം: [**നാദാപുരം ഗവ. യു പി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലാക്കാനു മാസ്റ്റർ പ്ലാനിന്റെ ഭാഗമായി പാശ്‌ചാത്തല സൗകര്യം വർദ്ധിപ്പിക്കുന്നതിന് 3 കോടി രൂപ ചെലവിട്ട്‌ പുതിയ കെട്ടിടം നിർമ്മിക്കുന്നു. കിഫ്‌ബി ഫണ്ടുപയോഗിച്ചുള്ള സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണ പ്രവൃത്തി ഉടൻ ആരംഭിക്കുന്നതാണെന്ന് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി അറിയിച്ചു.

നാദാപുരം ഉപജില്ലയിൽ ഏറ്റവും കൂടുതൽ 1152 വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളുകളിലൊന്നാണ് നാദാപുരം ഗവ യു പി സ്കൂൾ .മതിയായ ക്ലാസ്‌ റൂമില്ലാത്തത്‌ മൂലമുള്ള പ്രശ്നം ഇതോടെ പരിഹരിക്കപ്പെടും. നിലവിൽ സ്കൂളിൽ യു പി തലത്തിൽ 13 ഉം എൽ പി തലത്തിൽ 4 ഉം ഇംഗ്ലീഷ് മീഡിയം ക്ലാസ്സുമുണ്ട്.50 കുട്ടികളുള്ള പ്രീ സ്കൂളും പ്രവർത്തിക്കുന്നുണ്ട്‌.

പദ്ധതിയുടെ നിർമ്മാണം ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ സൊസൈറ്റിയാണ് ഏറ്റെടുത്തിരിക്കുന്നത്‌. ഗ്രൗണ്ടിന്റ്‌ തെക്ക്‌ ഭാഗത്തായി നിർമ്മിക്കുന്ന അത്യാധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടത്തിൽ 7 ക്ലാസ്സ്‌ മുറികളും ലാംഗ്വേജ് ലാബ്‌ സയൻസ്‌ ലാബ്‌ സോഷ്യൽ സയൻസ്‌ ലാബ്‌ എന്നിവയും 120 കുട്ടികൾക്ക്‌ ഒരേ സമയം ഭക്ഷണം കഴിക്കാൻ സൗകര്യമു ഡൈനിംഗ്‌ ഹാളും കിച്ചണും സ്റ്റാഫ്‌ റൂമും ഓഫീസ്‌ റൂമും മതിയായ ശുചിമുറികളുമുണ്ട്‌.

സ്കൂളിന്റെ ശുചിത്വ പരിപാലനത്തിനായി ഗ്രാമ പഞ്ചായത്ത് പദ്ധതിയിൽ തുമ്പൂർമുഴി മാതൃകയിൽ കമ്പോസ്റ്റിംഗ്‌ യൂണിറ്റ്‌ നിർമ്മിച്ചിട്ടുണ്ട്‌ ‌. ഇതിന്റെ ‌ ബ്യൂട്ടിഫിക്കേഷന് 2023-24വർഷത്തെ പദ്ധതിയിൽ തുക വകയിരുത്തിയിട്ടുണ്ട്.സ്കൂളിലേക്കുള്ള പ്രവേശന കവാടത്തിന്റെയും ചചുറ്റുമതിലിന്റെയും നിർമ്മാണം പൂർത്തിയാകുന്നുണ്ട്.‌ നിലവിലെ സ്റ്റേജും ശുചിമുറിയും പൊളിച്ചുമാറ്റാൻ ഗ്രാമ പഞ്ചായത്ത്‌ ഭരണ സമിതി തീരുമാനിച്ചതിനെ തുടർന്ന് ഗ്രാമ പഞ്ചായത്ത്‌ പ്രപ്രസിഡന്റും ഊരാളുങ്കൾ സൊസൈറ്റി പ്രതിനിധികളും സ്ഥലം സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/151077/nadapuram-govt-upschool-internationalized-building-being-constructed-cost-rs3crores)