---
title: "#santhushtagramam | സന്തുഷ്ട ഗ്രാമം; പ്ലാസ്റ്റിക്ക് മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾ ഒരുക്കി "
english_title: "#santhushtagramam #Plasticwaste #disposal #centers "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/151205/santhushtagramam-plasticwaste-disposal-centers"
published_at: "2023-10-05T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651e519ad8821_happy_village.jpg"
keywords: []
---

# #santhushtagramam | സന്തുഷ്ട ഗ്രാമം; പ്ലാസ്റ്റിക്ക് മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾ ഒരുക്കി 

> **Lead Summary:** **നാദാപുരം: **[****] ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ പിന്തുണയോടെ, വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ നാദാപുരം ഗ്രാമ പഞ്ചായത്തിലെ പത്താം വാർഡിൽ നടപ്പാക്കുന്ന സന്തുഷ്ട ഗ്രാമം പദ്ധതിയുടെ ഭാഗമായി കല്ലാച്ചിയിൽ പത്ത് വേസ്റ്റ് ബിന്നുകൾ ഒരുക്കി.

## Article Content

**നാദാപുരം: **[****] ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ പിന്തുണയോടെ, വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ നാദാപുരം ഗ്രാമ പഞ്ചായത്തിലെ പത്താം വാർഡിൽ നടപ്പാക്കുന്ന സന്തുഷ്ട ഗ്രാമം പദ്ധതിയുടെ ഭാഗമായി കല്ലാച്ചിയിൽ പത്ത് വേസ്റ്റ് ബിന്നുകൾ ഒരുക്കി.

നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിവി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് അഖില മര്യാട്ട്, വാർഡ് മെമ്പർ നിഷ മനോജ്, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സി കെ നാസർ, എം സി സുബൈർ, പഞ്ചായത്ത് സെക്രട്ടറി വിജയാനന്ദ്,

പരിഷത്ത് ആരോഗ്യ വിഷയ സമിതി ചെയർമാൻ എ കെ പീതാംബരൻ മാസ്റ്റർ, ജില്ലാ കമ്മറ്റിയംഗം വി കെ ചന്ദ്രൻ മാസ്റ്റർ, കരിമ്പിൽ ദിവാകരൻ, മോഹനൻ മാഷ്, സി കെ ശശി ,പി പി ബാലകൃഷ്ണൻ, പരിഷത്ത് കല്ലാച്ചി യൂണിറ്റ് സെക്രട്ടറി സി ടി അനൂപ്, പ്രസിഡന്റ് അനിൽകുമാർ പേരടി എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/151205/santhushtagramam-plasticwaste-disposal-centers)