---
title: "#Completecleanliness | സമ്പൂർണ്ണ ശുചിത്വം; നാദാപുരം ഗവ: യുപി സ്‌കൂളിൽ ശുചിത്വ അസംബ്ലി നടത്തി "
english_title: "#Completecleanliness #Nadapuram #Cleanliness #assembly #conducted #UPSchool"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/151248/completecleanliness-nadapuram-cleanliness-assembly-conducted-upschool"
published_at: "2023-10-05T13:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651e699891ceb_up.jpg"
keywords: []
---

# #Completecleanliness | സമ്പൂർണ്ണ ശുചിത്വം; നാദാപുരം ഗവ: യുപി സ്‌കൂളിൽ ശുചിത്വ അസംബ്ലി നടത്തി 

> **Lead Summary:** **നാദാപുരം: [** ഗ്രാമ പഞ്ചായത്ത് സമ്പൂർണ്ണ ശുചിത്വത്തിന്റെ ഭാഗമായി നാദാപുരം ഗവ: യുപി സ്‌കൂളിൽ ശുചിത്വ അസംബ്ലി നടത്തി. ആയിരത്തി ഇരുന്നൂറിലധികം കുട്ടികൾ പഠിക്കുന്ന വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് ശുചിത്വ സന്ദേശം നൽകിക്കൊണ്ടാണ് അസംബ്ലി സമാപിച്ചത്.

## Article Content

**നാദാപുരം: [** ഗ്രാമ പഞ്ചായത്ത് സമ്പൂർണ്ണ ശുചിത്വത്തിന്റെ ഭാഗമായി നാദാപുരം ഗവ: യുപി സ്‌കൂളിൽ ശുചിത്വ അസംബ്ലി നടത്തി. ആയിരത്തി ഇരുന്നൂറിലധികം കുട്ടികൾ പഠിക്കുന്ന വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് ശുചിത്വ സന്ദേശം നൽകിക്കൊണ്ടാണ് അസംബ്ലി സമാപിച്ചത്.

വാർഡ് മെമ്പർ അബ്ബാസ് കണേക്കൽ ഉദ്‌ഘാടനം ചെയ്തു . പി ടി എ പ്രസിഡന്റ് സി കെ നാസർ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ സതീഷ് ബാബു ശുചിത്വ സന്ദേശം നൽകി.

സ്‌കൂൾ ശുചിത്വ അംബാസിഡർ നിയ എസ് അനിൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്‌കൂൾ പ്രധാന അധ്യാപകൻ കെ കെ രമേശൻ, ടി ബാബു, സ്റ്റാഫ് സെക്രട്ടറി സാജിദ് മാസ്റ്റർ എന്നിവർ സംസാരിച്ചു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/151248/completecleanliness-nadapuram-cleanliness-assembly-conducted-upschool)