---
title: "#jalajeevan | വാട്ടർ അതോറിറ്റിയും പൊതുമരാമത്തും കുഴിയടക്കൽ തുടങ്ങി; മുടങ്ങിയ ജലജീവൻ പ്രവൃത്തി പുനരാരംഭിക്കും "
english_title: "#WaterAuthority #PublicWorks #digging #jalajeevan "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/151253/waterauthority-publicworks-digging-jalajeevan"
published_at: "2023-10-05T13:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651e6e1e5df7b_water.jpg"
keywords: []
---

# #jalajeevan | വാട്ടർ അതോറിറ്റിയും പൊതുമരാമത്തും കുഴിയടക്കൽ തുടങ്ങി; മുടങ്ങിയ ജലജീവൻ പ്രവൃത്തി പുനരാരംഭിക്കും 

> **Lead Summary:** **നാദാപുരം: [** കല്ലാച്ചി ടൗണിലെ ഗതാഗതക്കുരുക്കിന് ഇടയാക്കുന്ന കുഴിയടക്കാൻ വാട്ടർ അതോറിറ്റിയും പൊതുമരാമത്തും പ്രവൃത്തി തുടങ്ങി. ഏറെ പ്രതിഷേധത്തിനൊടുവിലാണ് ജലജീവൻ മിഷൻ പദ്ധതിക്കായി കുഴിയെടുത്ത ഭാഗമടക്കാൻ വാട്ടർ അതോറിറ്റി അവസാനം തയ്യാറായയത്.

## Article Content

**നാദാപുരം: [** കല്ലാച്ചി ടൗണിലെ ഗതാഗതക്കുരുക്കിന് ഇടയാക്കുന്ന കുഴിയടക്കാൻ വാട്ടർ അതോറിറ്റിയും പൊതുമരാമത്തും പ്രവൃത്തി തുടങ്ങി. ഏറെ പ്രതിഷേധത്തിനൊടുവിലാണ് ജലജീവൻ മിഷൻ പദ്ധതിക്കായി കുഴിയെടുത്ത ഭാഗമടക്കാൻ വാട്ടർ അതോറിറ്റി അവസാനം തയ്യാറായയത്.

നിരവധി ചർച്ചകളും സമരങ്ങളും നടന്നെങ്കിലും പരിഹാരമാകാത്തതിനാൽ കഴിഞ്ഞ ദിവസം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി പൊതുമരാമത്തിന്റെയും വാട്ടർ അതോറിറ്റിയുടെയും പോലീസിന്റെയും സംയുക്ത യോഗം വിളിച്ചു ചേർത്തിരുന്നു .

നിലവിൽ ജലജീവൻ മിഷൻ പദ്ധതി നടക്കാത്തതും റോഡിലെ കുഴിയടക്കാത്തത്‌ മൂലമുള്ള ട്രാഫിക്‌ കുരുക്കുമായിരുന്നു യോഗത്തിലെ പ്രധാന ചർച്ച. കുഴിയടക്കാതെ റോഡ്‌ വെട്ടാൻ ഇനി സമ്മതിക്കില്ലെന്ന ഗ്രാമ പഞ്ചായത്തിന്റെയും വ്യാപാരികളുടെയും നിലപാടിനെ തുടർന്നാണ് താൽകാലിക പരിഹാരമായത്‌.

താൽകാലിക പരിഹാരമായില്ലെങ്കിൽ സർക്കാറിന്റെ ശ്രദ്ധയിൽ പെടുത്താനും യോഗം തീരുമാനിച്ചിരുന്നു. പഞ്ചായത്തിലെ 1.4 കി മി പൊതുമരാമത്ത്‌ റോഡും 16 കി മി ഗ്രാമീണ റോഡും ജലജീവൻ പദ്ധതിക്കായി ഇനിയും കുഴിക്കാനുണ്ട്‌.

ഗ്രാമീണ റോഡുകൾ നന്നാക്കാൻ മാത്രം 5 കോടി രൂപ ഇനിയും വേണ്ടി വരുമെന്ന് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി പറഞ്ഞു,

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/151253/waterauthority-publicworks-digging-jalajeevan)